Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുപ്രീംകോടതിയിലെ ആറ്​...

സുപ്രീംകോടതിയിലെ ആറ്​ ജഡ്​ജിമാർക്ക്​ എച്ച്​1എൻ1; യോഗം വിളിച്ച്​ ചീഫ്​ ജസ്​റ്റിസ്​

text_fields
bookmark_border
supreme-court-25-02-2020.jpg
cancel

ന്യൂഡൽഹി: സുപ്രീംകോടതിയിലെ ആറ്​ ജഡ്​ജിമാർക്ക്​ എച്ച്​1എൻ1 രോഗം. ജസ്​റ്റിസ്​ ഡി.വൈ. ചന്ദ്രചൂഢാണ് ചൊവ്വാഴ്​ച കോടതിയിൽ​ ഇക്കാര്യം അറിയിച്ചത്​. ജഡ്​ജിസുമാരായ മോഹന ശാന്തന ഗൗഡർ, ആർ. ഭാനുമതി, എ.എസ്​. ബൊപ്പണ്ണ, സഞ്​ജീവ്​ ഖന് ന, അബ്​ദുൽ നസീർ, ഇന്ദിര ബാനർജി എന്നിവർക്കാണ്​ എച്ച്​1എൻ1 രോഗം സ്ഥിരീകരിച്ചത്​.

രോഗത്തെ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട്​ ചീഫ്​ ജസ്​റ്റിസ്​ എസ്​.എ. ബോബ്​ഡെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീംകോടതിയിലെ ജോലിക്കാർക്ക്​ പ്രതിരോധ കുത്തിവെപ്പ്​ നടത്തണമെന്ന് താൻ​ നിർദേശിച്ചതായും ചന്ദ്രചൂഢ്​ പറഞ്ഞു.

ജഡ്​ജിമാർക്ക്​ രോഗം പിടിപെട്ടതിൽ ചീഫ്​ജസ്​റ്റിസ്​ അസ്വസ്ഥനാണെന്നും കോടതിയിൽ മരുന്ന്​ നൽകാനുള്ള ഡിസ്​പൻസറി ഒരുക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത്​​ ദവെ പറഞ്ഞു. ഇന്നോ നാളെയോ ഡിസ്​പൻസറി ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.​

ജഡ്​ജിമാർ കോടതിയിലെത്താൻ വൈകിയതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ്​ ജസ്​റ്റിസ്​ ഡി.വൈ. ചന്ദ്രചൂഢ്​ ജഡ്​ജിമാരുടെ രോഗവിവരം അറിയിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:H1N1malayalam newsindia newsSupreme Court Judgessupreme court
News Summary - Six Supreme Court judges down with H1N1 virus -india news
Next Story