ഒഡീഷയിൽ ബസ് മറിഞ്ഞ് ആറ് വിനോദ സഞ്ചാരികൾ മരിച്ചു
text_fieldsന്യൂഡൽഹി: ഒഡീഷയിൽ വിനോദ സഞ്ചാരികളുമായി വന്ന ബസ് മറിഞ്ഞ് നാല് സ്ത്രീകൾ ഉൾപ്പെടെ ആറുപേർ മരിച്ചു. ഗഞ്ചം ജില്ലയിലെ മലയോര മേഖലയായ കലിംഗ ഘട്ടിന് സമീപം ബ്രേക്ക് നഷ്ടമായതിനെ തുടർന്ന് ബസ് മറിയുകയായിരുന്നു. ഒഡീഷയും ആന്ധ്രയും സന്ദർശിക്കാൻ പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിൽ നിന്നും 50 വിനോദ സഞ്ചാരികളുമായെത്തിയ ബസാണ് ചൊവ്വാഴ് രാത്രി അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ചയാണ് സംഘം യാത്ര പുറപ്പെട്ടത്.
ചൊവ്വാഴ്ച പകൽ മുഴുവൻ കാണ്ഡമാൽ ജില്ലയിലെ ദറിംഗ്ബാഡിയിലാണ് ഇവർ ചിലവഴിച്ചത്. രാത്രി 11.30 ഓടെ റോഡരികിൽ നിന്ന് ഭക്ഷണം കഴിച്ച് വിശാഖപട്ടണത്തേക്കുള്ള യാത്ര ആരംഭിച്ചു. മഞ്ഞ് മൂടിയ റോഡിലൂടെ നീങ്ങിക്കൊണ്ടിരിക്കവേ ബസിന്‍റെ ബ്രേക്ക് നഷ്ടമാവുകയായിരുന്നു. ബ്രേക്ക് തകരാറിലായെന്ന വിവരം െെഡ്രവർ യാത്രക്കാരെ അറിയിച്ചതോടെ എല്ലാവരും പരിഭ്രാന്തരായി. കലിംഗ ഘട്ട് റോഡിന്‍റെ അവസാന ഭാഗത്തേക്ക് നീങ്ങിയ ബസ് നിയന്ത്രണം നഷ്ടമായതോടെ റോഡരികിലെ തൂണുകളിൽ ഇടിച്ച് മറിഞ്ഞു. നിരവധി പേർ ബസിനടിയിൽ കുടുങ്ങി.
ഭഞ്ജനഗർ പൊലീസ് ഉടൻ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയാണ് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ഭഞ്ജനഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഗുരുതരാവസ്ഥയിലുള്ളവരെ എം.കെ.സി.ജി മെഡിക്കൽ കോളജിലേക്ക് മാറ്റി. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മരിച്ച ആറ് പേരേയും തിരിച്ചറിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.