കൊച്ചുവേളി-അമൃത്സർ എക്സ്പ്രസ് ഉൾപ്പെടെ ആറു ട്രെയിനുകൾ വൈകിയോടുന്നു; കാരണം മൂടൽമഞ്ഞ്
text_fieldsന്യൂഡൽഹി: കനത്ത മൂടൽമഞ്ഞും കാഴ്ചപരിധി കുറഞ്ഞതും കാരണം കൊച്ചുവേളി-അമൃത്സർ എക്സ്പ്രസ് ഉൾപ്പെടെ ആറ് ട്രെയിനുകൾ വൈകിയോടുന്നു. കൊച്ചുവേളി-അമൃത്സർ എക്സ്പ്രസിനെ കൂടാതെ ജബൽപൂർ-ഹസ്രത് നിസാമുദ്ദീൻ ഗോണ്ട്വാന എക്സ്പ്രസ്, ഡോ. അംബേദ്കർ നഗർ-ശ്രീമാതാ വൈഷ്ണവ് ദേവി കത്ര മാൽവ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, രാജ്ഗീർ -ന്യൂഡൽഹി ശ്രാംജീവി എക്സ്പ്രസ് എന്നിവയാണ് വൈകിയോടുന്ന മറ്റ് ട്രെയിനുകൾ.
ഒന്നര മണിക്കൂറാണ് ആറു ട്രെയിനുകൾ വൈകിയോടുന്നത്. ബറൗണി-ന്യൂഡൽഹി ക്ലോൺ സ്പെഷ്യൽ, രാജ്ഘട്ട്- ഹസ്രത് നിസാമുദ്ദീൻ ഗോണ്ട്വാന എക്സ്പ്രസ് എന്നിവ യഥാക്രമം മൂന്നും രണ്ടും മണിക്കൂറുകൾ വൈകിയോടുന്നു.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ വരും ദിവസങ്ങളിലും വായു നിലവാരത്തിൽ കുറവ് രേഖപ്പെടുത്തുമെന്ന് സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസർച്ച് (സഫർ) അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.