അതിതീവ്ര കോവിഡ് ഇന്ത്യയിലും, ആറു പേർക്ക് രോഗം; സംസ്ഥാനത്ത് ജാഗ്രത
text_fieldsന്യൂഡൽഹി: വിദേശത്തുനിന്ന് രാജ്യത്തെത്തിയ ആറു പേർക്ക് ബ്രിട്ടനിൽ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ മൂന്നു പേർ ബംഗളൂരുവിലും രണ്ടും പേർ ഹൈദരാബാദിലും ഒരാൾ പുണെയിലുമാണുള്ളത്.
ഇവരെ ക്വറൻറീനിലാക്കിയിരിക്കുകയാണ്. ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ മുഴുവൻ കണ്ടെത്താനാണ് ശ്രമിക്കുന്നത്. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇതുസംബന്ധിച്ച പരിശോധന നടത്തിയത്.
സംസ്ഥാനത്ത് അതിജാഗ്രതയിൽ -കെ.കെ ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് അതിജാഗ്രതയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ബ്രിട്ടനിൽനിന്ന് കേരളത്തിലെത്തിയവരുടെ കോവിഡ് ജനതികമാറ്റം സംഭവിച്ചതാണോ എന്ന് ഉറപ്പില്ല. പുണെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
നാലു വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും, അതിതീവ്ര വൈറസിനെ നേരിടാനും ആരോഗ്യ മേഖല സജ്ജമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.