Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആറു വയസുകാരിയെ...

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ

text_fields
bookmark_border
ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ
cancel

ഹൈദരാബാദ്: തെലങ്കാനയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ‍ ട്രക്ക് ഡ്രൈവർ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിയായ ബൽറാം എന്നയാളാണ് പിടിയിലായത്.

തെലങ്കാനയിലെ പെടപള്ളിയിൽ രാത്രി 11ഓടെയായിരുന്നു സംഭവം. കുട്ടിയുമായി പ്രതി നടക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രദേശത്തെ സി.സി.ടി.വിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

രാത്രി അമ്മയ്ക്കൊപ്പം അരിമില്ലിന് പുറത്ത് കിടക്കുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോകുകയും സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച ശേഷം പീഡിപ്പിക്കുകയും പിന്നാലെ കൊലപ്പെടുത്തുകയുമായിരുന്നു.

ഉറക്കത്തിൽ നിന്നെഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അമ്മയറിയുന്നത്. തുടർന്ന് മറ്റുള്ളവരെ വിവരമറിയിക്കുകയും പിന്നാലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബൽറാമിനെ തൊഴിലാളികൾ ചേർന്ന് കണ്ടെത്തുന്നത്.

സംഭവത്തിൽ പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോ​ഗമിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsRapeMinor attacked
News Summary - six year old girl raped and killed, UP man arrested
Next Story