വസ്ത്രത്തിന് മുകളിലൂടെ ശരീരത്തിൽ തൊടുന്നത് ലൈംഗികാതിക്രമം തന്നെയെന്ന് സുപ്രീം കോടതി; ബോംബെ ഹൈകോടതിയുടെ വിവാദ വിധി റദ്ദാക്കി
text_fieldsന്യൂഡൽഹി: പോക്സോ കേസുമായി ബന്ധപ്പെട്ട് ബോംബെ ഹൈകോടതി പുറപ്പെടുവിച്ച വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. വസ്ത്രം മാറ്റാതെ പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുന്നത് പോക്സോ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരമാവില്ലെന്നായിരുന്നു ബോംബെ ഹൈകോടതിയുടെ വിവാദ ഉത്തരവ്. ഇതിനെതിരെ മഹാരാഷ്ട്ര സർക്കാറും ദേശീയ വനിത കമ്മീഷനുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ സ്വമേധയ കേസെടുക്കണമെന്ന് അറ്റോണി ജനറലും നിർദേശിച്ചു.
ജസ്റ്റിസ് യു.യു ലളിത്, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി എന്നിരുൾപ്പെട്ട ബെഞ്ചാണ് കേസിൽ നിർണായക ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. ലൈംഗികോദ്ദേശ്യമാണ് ഇക്കാര്യത്തിൽ പരിഗണിക്കണിക്കേണ്ടതെന്ന നിർണായക പരാമർശമാണ് സുപ്രീംകോടതി നടത്തിയിരിക്കുന്നത്. ബോംബെ ഹൈകോടതിയെ രൂക്ഷമായി വിമർശിച്ചാണ് സുപ്രീംകോടതി ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്.
വസ്ത്രത്തിന്റെ മറയില്ലാതെ കുട്ടികളുടെ സ്വകാര്യ അവയവങ്ങളുടെ ചർമത്തിൽ നേരിട്ട് സ്പർശിച്ചാൽ മാത്രമേ പോക്സോ നിയമത്തിലെ എഴാം വകുപ്പ് ചുമത്താനാകുവെന്നായിരുന്നു ബോംബെ ഹൈകോടതി നാഗ്പുർ ബെഞ്ചിെൻറ നിരീക്ഷണം. വസ്ത്രം അഴിപ്പിച്ചോ വസ്ത്രത്തിനടിയിലൂടെയോ ചർമത്തിൽ സ്പർശിക്കാത്ത പക്ഷം ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ലെന്നാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാല വിധിച്ചത്.
12കാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ കീഴ്കോടതി ശിക്ഷിച്ച പ്രതിയുടെ അപ്പീലിലാണ് വിവാദ നിരീക്ഷണം. പ്രതി പെൺകുട്ടിയുടെ വസ്ത്രമൂരി സ്വകാര്യ അവയവത്തിെൻറ ചർമത്തിൽ േനരിട്ട് സ്പർശിച്ചെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കാത്തതിനാൽ സ്ത്രീയെ അപമാനിച്ചതിന് െഎ.പി.സിയിലെ 354 വകുപ്പു മാത്രമേ ചുമത്താനാകൂവെന്ന് പറഞ്ഞ കോടതി ശിക്ഷ ഒരു വർഷമായി കുറച്ചു. പോക്സോ നിയമം ചുമത്തുമ്പോൾ വ്യക്തവും കൃത്യവുമായ തെളിവു വേണമെന്നും കോടതി പറഞ്ഞു.
2016ൽ പ്രതി പേരയ്ക്ക നൽകാമെന്ന് പറഞ്ഞ് വീടിനകത്ത് കൊണ്ടുപോയി പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നാണ് കേസ്. പെൺകുട്ടിയുടെ രഹസ്യഭാഗങ്ങളിൽ വസ്ത്രത്തിെൻറ മറയില്ലാതെ സ്പർശിച്ചാൽ മാത്രമേ പോക്സോ ചുമത്താനാകൂ എന്നാണ് ജഡ്ജി അഭിപ്രായപ്പെട്ടത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.