Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൈയുറയിട്ടു...

കൈയുറയിട്ടു പീഡിപ്പിച്ചാൽ കുറ്റകൃത്യമല്ലാതാകുമോ?; വിവാദ പോക്​സോ വിധി റദ്ദാക്കണമെന്ന്​ സുപ്രീം കോടതിയിൽ എ.ജി

text_fields
bookmark_border
കൈയുറയിട്ടു പീഡിപ്പിച്ചാൽ കുറ്റകൃത്യമല്ലാതാകുമോ?; വിവാദ പോക്​സോ വിധി റദ്ദാക്കണമെന്ന്​ സുപ്രീം കോടതിയിൽ എ.ജി
cancel

ന്യൂഡൽഹി: ബോംബെ ഹൈകോടതിയുടെ പോക്​സോ കേസിലെ വിവാദവിധി റദ്ദാക്കണമെന്ന് അറ്റോണി ജനറൽ (എ.ജി) കെ.കെ. വേണുഗോപാൽ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ വസ്ത്രത്തിനു മുകളിലൂടെ സ്​പർശിച്ചാൽ പോക്സോ കേസ്​ ചുമത്താനുള്ള കുറ്റകൃത്യമാകില്ലെന്ന വിധി റദ്ദ്​ ചെയ്യണമെന്നാണ്​ എ.ജി ആവശ്യപ്പെട്ടത്​.

ചർമം പരസ്​പരം സ്​പർശിക്കാത്തതിനാൽ പോക്​സോ കുറ്റം ചുമത്താനാവില്ലെന്ന കോടതി നിരീക്ഷണവും വിധിയും അപകടകരമായ കീഴ്​വഴക്കം സൃഷ്​ടിക്കും. ഒരാൾ കൈയുറയിട്ടു പീഡിപ്പിച്ചാൽ കുറ്റകൃത്യമല്ലാതാകുമോയെന്നും അദ്ദേഹം ചോദിച്ചു. ശസ്ത്രക്രിയക്ക്‌ ഉപയോഗിക്കുന്ന കൈയുറയിട്ട് ഒരാൾ സ്ത്രീയുടെ ശരീരത്തിൽ സ്പർശിച്ചാൽ ലൈംഗിക പീഡനക്കുറ്റത്തിനു ശിക്ഷിക്കാനാവില്ലെന്നാണ് വിവാദ വിധി അർഥമാക്കുന്നത്​.

ഒരുവർഷത്തിനിടെ രാജ്യത്ത് 43,000 പോക്‌സോ കേസുകൾ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ടെന്നും എ.ജി പറഞ്ഞു. 12 വയസ്സുകാരിയെ 39കാരനായ അയൽവാസി പീഡിപ്പിച്ച കേസിൽ സെഷൻസ് കോടതിയുടെ വിധിയിൽ ബോംബെ ഹൈകോടതി നാഗ്പുർ ബെഞ്ച് വരുത്തിയ ഭേദഗതിയാണ് വിവാദമായത്. ജസ്​റ്റിസ് പുഷ്പ ഗനേഡിവാലയുടേതായിരുന്നു വിവാദ വിധി. ജസ്​റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് കേസ് അന്തിമവാദത്തിനായി സെപ്റ്റംബർ 14ലേക്ക്​ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - ‘Skin-to-skin’ ruling: HC order in POCSO case outrageous, A-G tells SC
Next Story