കശാപ്പ് നിരോധനം: ഉത്തരവ് പുനഃപരിശോധിക്കും –കേന്ദ്രം
text_fieldsന്യൂഡൽഹി: കാലികളെ കശാപ്പുചെയ്യാൻ വിൽപന നടത്തുന്നത് നിരോധിച്ച കേന്ദ്ര സർക്കാർ വിജ്ഞാപനത്തിനെതിരായ അഭിപ്രായങ്ങൾ സ്വീകരിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഹർഷ് വർധൻ. കേന്ദ്രസർക്കാർ ഇെതാരു അഭിമാനപ്രശ്നമായി എടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറച്ചി ഭക്ഷിക്കാനും കാലിവ്യാപാരത്തിനും വിലങ്ങിടുന്ന വിജ്ഞാപനത്തിനെതിരെ രാജ്യമൊട്ടുക്കും വ്യാപകപ്രതിഷേധമുയരുന്നതിനിടയിലാണ് കേന്ദ്രസർക്കാർ അവലോകനത്തിന് തയാറാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഏതെങ്കിലും പ്രത്യേക വിഭാഗത്തെ പരിക്കേൽപിക്കണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല വിജ്ഞാപനമെന്നും ഏതെങ്കിലും ഭക്ഷണരീതിയെയോ കശാപ്പുവ്യവസായത്തെയോ സ്വാധീനിക്കാനല്ലെന്നും ഹർഷ് വർധൻ പറഞ്ഞു.
ലോക പരിസ്ഥിതി ദിനാചരണ ചടങ്ങിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. വിജ്ഞാപനത്തിന്മേൽ ഉയർന്നുവന്നിട്ടുള്ള നിർദേശങ്ങൾ സർക്കാർ പുനഃപരിശാധിക്കും. സർക്കാറിന് അക്കാര്യത്തിൽ അഭിമാനപ്രശ്നമില്ല. വിജ്ഞാപനത്തിനെതിരെ നിരവധി സംഘടനകളും സംസ്ഥാനങ്ങളും നൽകിയ നിവേദനങ്ങളിൽ നടപടിയുണ്ടാകുമോ എന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹം ഇൗ മറുപടി നൽകിയത്.
തമിഴ്നാട്, കർണാടക, കേരളം, പശ്ചിമബംഗാൾ, അരുണാചൽ പ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ വിജ്ഞാപനം വൻപ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയത്. ഭരണഘടനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ വിജ്ഞാപനം അംഗീകരിക്കിെല്ലന്ന് കേരളം, പശ്ചിമബംഗാൾ മുഖ്യമന്ത്രിമാർ വ്യക്തമാക്കിയിട്ടുണ്ട്. മദ്രാസ് ഹൈകോടതി േമയ് 30ന് വിജ്ഞാപനം സ്റ്റേ ചെയ്തു. വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള ൈകേയറ്റമാണെന്നാരോപിച്ച് നൽകിയ ഹരജിയിലാണ് ഇടക്കാല നടപടിയെന്ന നിലയിൽ മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് വിജ്ഞാപനം സ്റ്റേ ചെയ്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമത്തിെൻറ ചട്ടമെന്ന നിലയിൽ കൊണ്ടുവന്ന നിരോധനം ഇറച്ചി, തുകൽ വ്യാപാരമേഖലയെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.