കശാപ്പ് നിയന്ത്രണത്തിനെതിരെ പ്രമേയം: ആവശ്യം തമിഴ്നാട് സർക്കാർ തള്ളി
text_fieldsചെന്നൈ: കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ വിജ്ഞാപനത്തെ എതിർത്ത് നിയമസഭയിൽ സംയുക്ത പ്രമേയം പാസാക്കണമെന്ന അണ്ണാ ഡി.എം.കെ സഖ്യകക്ഷികളുടെയും പ്രതിപക്ഷത്തിെൻറയും ആവശ്യം തമിഴ്നാട് സർക്കാർ തള്ളി. കേന്ദ്ര സർക്കാർ വിജ്ഞാപനത്തിെനതിരെ നൽകിയ ഹരജികൾ സുപ്രീംകോടതിയുടെയും മദ്രാസ് ഹൈകോടതിയുടെയും പരിഗണനയിലാണ്. കോടതിവിധി എന്തായാലും നടപ്പാക്കുമെന്നു മുഖ്യമന്ത്രി പളനിസാമി വ്യക്തമാക്കി.
പശുവിെന കശാപ്പുചെയ്യുന്നത് തടയുന്ന നിയമം തമിഴ്നാട്ടിൽ 40 വർഷമായി പ്രാബല്യത്തിലുണ്ടെന്നും അേദ്ദഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി അണ്ണാ ഡി.എം.കെയുടെ സഖ്യകക്ഷി എം.എൽ.എമാരായ യു. തനിയരസ്, നടൻ കരുണാസ്, മനിതനേയ ജനനായക കക്ഷിയിലെ എം. തമീമുൻ അൻസാരി എന്നിവരും പ്രതിപക്ഷത്തെ ഡി.എം.കെ, കോൺഗ്രസ്, മുസ്ലിം ലീഗ് പാർട്ടികളും സഭ ബഹിഷ്കരിച്ചു.
ശൂന്യവേളയിൽ പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിൻ സംയുക്ത പ്രമേയം പാസാക്കണമെന്ന ആവശ്യം ഉന്നയിച്ചു. കേരളം, മേഘാലയ, പുതുച്ചേരി തുടങ്ങി സംസ്ഥാന നിയമസഭകൾ സംയുക്ത പ്രമേയം പാസാക്കിയത് ചൂണ്ടിക്കാട്ടിയ സ്റ്റാലിൻ ബി.ജെ.പി ഭരിക്കുന്ന ഗോവ തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു.
വ്യക്തിയുടെ ഭക്ഷണസ്വാതന്ത്ര്യത്തിൽ ഇടപെടാൻ കേന്ദ്രത്തെ അനുവദിച്ചുകൂടാ. കേന്ദ്രത്തിെൻറ കടന്നുകയറ്റത്തിനെതിരെ മറ്റു സംസ്ഥാന നിയമസഭകളിൽ ശബ്ദം ഉയരുേമ്പാഴും തമിഴ്നാട് സർക്കാർ മൗനംപാലിക്കുകയാണ്. ഇൗ നിയമസഭ സമ്മേളനത്തിൽതെന്ന പ്രമേയം പാസാക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു.
കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് കെ.ആർ. രാമസ്വാമി, മുസ്ലിംലീഗ് അംഗം മുഹമ്മദ് അബൂബക്കർ എന്നിവരും സ്റ്റാലിെൻറ ആവശ്യത്തെ പിന്തുണച്ചു. തുടർന്ന് മൂന്ന് അണ്ണാ ഡി.എം.കെ സഖ്യകക്ഷി എം.എൽ.എമാരും പ്രതിപക്ഷ ആവശ്യത്തെ അംഗീകരിച്ച് രംഗത്തെത്തി സഭയിൽ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.