ഉത്തർപ്രദേശിൽ െെലസൻസുള്ള അറവുശാലകളും അടച്ചുപൂട്ടി
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ അനധികൃത അറവുശാലകൾക്കും മാംസ വിൽപന കടകൾക്കുമെതിരെ തുടങ്ങിയ നടപടികളുടെ ഭാഗമായി അധികൃതർ ലൈസൻസുള്ള സ്ഥാപനങ്ങളും അടച്ചുപൂട്ടി. ഇതിനകം സംസ്ഥാനത്തെ ലൈസൻസുള്ള പകുതിയിലധികം അറവുശാലകൾക്കും പൂട്ടുവീണു. മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആേരാപിച്ചാണ് നടപടി. ലൈസൻസുള്ള 44 കശാപ്പുശാലകളിൽ 26ഉം കഴിഞ്ഞ ദിവസങ്ങളിൽ പൂട്ടിച്ചു.
യോഗി ആദിത്യനാഥ് സർക്കാർ അധികാരമേറ്റശേഷം ഡിവിഷനൽ കമീഷണർമാർ, ജില്ല മജിസ്ട്രേറ്റുമാർ, ഉയർന്ന പൊലീസ് ഉേദ്യാഗസ്ഥർ , മുനിസിപ്പൽ, കോർപറേഷൻ ഉേദ്യാഗസ്ഥർ എന്നിവർ രംഗത്തിറങ്ങിയാണ് അറവുശാലകളും ഇറച്ചിക്കടകളും വ്യാപകമായി പൂട്ടിച്ചത്. നടപടിയെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി രാഹുൽ ഭട്നാഗർ ഉത്തരവ് നൽകിയിട്ടുണ്ട്. കോടതി വിധികൾ, ഹരിത ൈട്രബ്യൂണൽ ഉത്തരവ്, സംസ്ഥാനത്തെ നിയമങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് അറവുശാലകൾക്കെതിരെ നടപടിെയന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.