Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘‘കുടുംബത്തോടൊപ്പം...

‘‘കുടുംബത്തോടൊപ്പം പട്ടിണി കിടക്കുന്നതല്ലേ, ഒറ്റക്ക്​ കിടന്ന്​ മരിക്കുന്നതിനേക്കൾ നല്ലത്​​?’’

text_fields
bookmark_border
‘‘കുടുംബത്തോടൊപ്പം പട്ടിണി കിടക്കുന്നതല്ലേ, ഒറ്റക്ക്​ കിടന്ന്​ മരിക്കുന്നതിനേക്കൾ നല്ലത്​​?’’
cancel

ഗോരഖ്​പൂർ: ‘‘വർഷങ്ങളായി മുംബൈയിൽ ജോലി ചെയ്യുന്നു. കൂലിവേല ചെയ്​ത്​ കഷ്​ട​പ്പെട്ട്​ സമ്പാദിച്ചതെല്ലാം നഷ്​ടപ്പെട്ടു. ജീവനെങ്കിലും തിരികെവേണം. നാട്ടിലെത്തി എന്തെങ്കിലും നട്ടുനനച്ച്​ ജീവിക്കാനുള്ള വഴി തേടണം’’. ലോക്​ഡൗണിൽ മുംബൈയിൽ കുടുങ്ങിയ അന്തർ സംസ്​ഥാന തൊഴിലാളികളായ ദിനേഷ്​ ജസ്​വാലിനും ഭാര്യ മൈഥിലിക്കും ഉത്തർ പ്രദേശിലെ വീട്ടിലെത്തണം. ഗ്രാമത്തിലെത്താൻ ചെറിയ ദൂരം താണ്ടിയാൽ പോര, ഇരുവർക്കും. മുംബൈയിൽനിന്നും യു.പി​യിലെ ബസ്​തി ജി​ല്ലയിലേക്കെത്താൻ1500 കിലോമീറ്റർ സഞ്ചരിക്കണം. അവിടെനിന്ന്​ വീട്ടിലേക്കെത്താൻ വീണ്ടും കിലോമീറ്ററുകളോളം പോകണം. നാലു ദിവസമായി ഓ​ട്ടോറിക്ഷയിൽ സഞ്ചരിക്കുകയാണ് ഈ കുടുംബം​. 

മൈഥിലി നാട്ടിലേക്കുള്ള യാത്രയിൽ ഓ​​ട്ടോറി​ക്ഷയിൽ
 

യാത്രക്കായി തൻെറ കൈയിലെ മികച്ച സാരികളിലൊന്നാണ്​ ​ൈമഥിലി തെരഞ്ഞെടുത്തത്​. കാരണം ബാക്കിയെല്ലാം മുംബൈയിൽതന്നെ ഉപേക്ഷിക്കണമായിരുന്നു. രണ്ടു ദിവസത്തേക്കുള്ള റൊട്ടിയും ബാജിയും തയാറാക്കി സൂക്ഷിച്ചു. ഭക്ഷണം തീർന്ന നിലയിലാണ്​. ദിനേഷ്​ ജസ്​വാലി​​െൻറ അമ്മ ഒറ്റക്കാണ്​ ബസ്​തിയി​െല ഗ്രാമത്തിൽ. സഹായത്തിനും ആരുമില്ല. ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ ദിനേഷിൻെറ തൊഴിലു​ം നഷ്​ടമായി. നാട്ടിലേക്ക്​ മടങ്ങുക എന്നതല്ലാതെ മറ്റൊരു മാർഗവും തങ്ങളുടെ മുന്നിലില്ലായിരുന്നുവെന്ന്​ ​ൈമഥിലി ഒരു ദേശീയ മാധ്യമത്തിനോട്​ പറഞ്ഞു. എട്ടുവർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. മുംബൈയിൽ ഒരു ഗ്ലാസ്​ ഫാക്​ടറിയിൽ തൊഴിലാളിയാണ്​ ദിനേഷ്​. ദിനേഷിനും ​ൈമഥിലിക്കുമൊപ്പം മറ്റു മൂന്നുപേരും നാട്ടിലേക്കുണ്ട്​. എല്ലാവരും ജോലി നഷ്​ടപ്പെട്ടവർ. പണം കൈയിലില്ലാത്തതും ഭക്ഷണക്ഷാമവും നാട്ടിലേക്ക്​ മടങ്ങാൻ നിർബന്ധിതരാക്കി. രാത്രി പെട്രോൾ പമ്പുകളിലും ​െപാതു സ്​ഥലങ്ങളിലും ഓ​ട്ടോറി​ക്ഷ നിർത്തി വിശ്രമിക്കും. വീണ്ടും യാത്ര തുടരും. 

ലോക്​ഡൗൺ പ്രഖ്യാപിക്കുന്നതിന്​ ഒരാഴ്​ചമുമ്പ്​ മുംബൈയി​െലത്തിയതാണ്​ ദിനേഷിനും മൈഥിലിക്കും ഒപ്പമുള്ള ഗണേഷ്​. മാർച്ച്​ 16നാണ്​ ഗണേഷ്​ മുംബൈയി​െലത്തുന്നത്​. മാർച്ച്​ 24ന്​ രാജ്യ വ്യാപക ലോക്​ഡൗണും ​പ്രഖ്യാപിച്ചു. ഗണേഷിൻെറ സഹോദരി ഭർത്താവ്​ അവിടത്തെ ഒരു ഗ്ലാസ്​ ഫാക്​ടറിയിലാണ്​ ജോലി ചെയ്യുന്നത്​. ഭൂമി സംബന്ധമായ ആവശ്യങ്ങൾക്കായി യു.പിയിലെത്തിയ സഹോദരി ഭർത്താവ്​ അവിടെ കുടുങ്ങി. ഗണേഷ്​ സഹോദരിക്കൊപ്പം മുബൈയിലും. വീടെത്തുമോ എന്ന ഉറപ്പില്ലാത്തതിനാൽ സഹോദരിയെ കൂട്ടാതെ ഒറ്റക്കാണ്​ ഗണേഷിൻെറ​ നാട്ടിലേക്കുള്ള​ യാത്ര​. 

ഇതുപോലെ ലക്ഷക്കണക്കിന്​ അന്തർ സംസ്​ഥാന തൊഴിലാളികളാണ്​ മുംബൈയിൽ നിന്നും കാൽനടയായും സൈക്കിളിലും ഓ​ട്ടോറിക്ഷയില​ും യു.പിയിലെയും ബീഹാറിലെയും നാട്ടിലെത്താനായി പലായനം ചെയ്യുന്നത്​. ചിലർ വീടണയും മറ്റു ചിലർ പാതിവഴിയിൽ തളർന്നുവീഴും.

‘എല്ലാവരും നാട്ടിലെത്തിയി​ല്ലെങ്കിലും ആരെങ്കിലുമെല്ലാം നാട്ടിലെത്തുമല്ലോ’
മൂന്നു വർഷം മുമ്പ്​  തൊഴിലിനായി ഡൽഹിയിലെത്തിയതായിരുനു ഒരു ഗ്രാമത്തിലെ ആറു തയ്യൽ ​െതാഴിലാളികൾ. ഡൽഹിയിലെ കപ്​ഷേരയിൽ നല്ല രീതിയിൽ തൊഴിൽ മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിൽ നഷ്​ടപ്പെട്ടു. ലോക്​ഡൗണിൻെറ ആദ്യ രണ്ടുഘട്ടത്തിലും താമസ സ്​ഥലത്ത്​ വാടക നൽകി അവിടെ തന്നെ കഴിഞ്ഞുകൂടി. ദിവസങ്ങൾ പിന്നിട്ടതോടെ സ്​ഥിതി വഷളായി. ഭക്ഷണത്തിന്​ ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി.

കുടുംബത്തിൻെറ ഒരേയൊരു വരുമാന സ്രോതസാണ്​ ഇവരിൽ പലരും. തൊഴിൽ നഷ്​ടപ്പെട്ടതോടെ താമസിച്ചിരുന്ന സ്​ഥലത്ത്​ റേഷനും വാടകയുമായി 5000 ത്തോളം രൂപ ആവശ്യപ്പെട്ടു. നൽകാൻ നിവൃത്തിയില്ലാതായതോടെ നാട്ടി​േലക്ക്​ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു ഇവർ. ഉത്തർ പ്രദേശിലെ ഗ്രാമത്തിലേക്ക്​ സ്വന്തം സൈക്കിളുകളിലാണ്​ ഇവരുടെ യാ​ത്ര. കോവിഡ്​ 19 നെക്കോൾ പട്ടിണി മൂലമായിരിക്കും ഞങ്ങളെപ്പോലുള്ളവർ കൂടുതലും മരിക്കു​കയെന്ന്​ തൊഴിലാളികളിൽ ​ഒരാൾ പറഞ്ഞു. 

ഡൽഹിയിൽ തന്നെ താമസിച്ചാൽ പട്ടിണി മൂലം മരിച്ചുപോകുമായിരുന്നുവെന്ന്​ 60 കാരനായ തയ്യൽ തൊഴിലാളി അബ്​ദുർ റഹ്​മാൻ പറയുന്നു. 

‘‘10 -15 ദിവസത്തിലേറെയായി റൊട്ടി ഉപ്പും ചേർത്താണ്​ ഞങ്ങൾ കഴിച്ചുകൊണ്ടിരുന്നത്​. സമ്പാദ്യമെല്ലാം തീർന്നു. മൂന്ന​ുവർഷമായി ഞങ്ങൾ ആറുപേരും ഒരേ തൊഴിൽ ചെയ്​ത്​ ഒരേ മുറിയിൽ താമസിക്കുന്നു. ഏതെങ്കിലും ഒരാൾക്ക്​ രോഗം വന്നാൽ എല്ലാവരിലേക്കും അവ പകരും. അതിനാൽ തങ്ങളുടെ സൈക്കിളിൽ നാട്ടിലേക്ക്​ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. എല്ലാവരും നാട്ടിലെത്തിയി​ല്ലെങ്കിലും ആരെങ്കിലുമെല്ലാം എത്തുമെന്ന വിശ്വാസത്തോടെ’’ തൊഴിലാളികളിലൊരാളായ അമ്​റുദീൻ പറഞ്ഞു. 

‘‘ഡൽഹിയിൽ ഇനി തൊഴിൽ ചെയ്യാനുള്ള സാഹചര്യ​മുണ്ടാകില്ല. അവിടെ നിന്നാൽ ചിലപ്പോൾ ജീവനും നഷ്​ടമാകും. ആ വൻ നഗരത്തിൽ ഒറ്റക്ക്​ കിടന്ന്​ മരിക്കു​ന്നതിനേക്കാൾ നല്ലതല്ലേ​ കുടുംബത്തോടൊപ്പം പട്ടിണികിടക്കുന്നത്​...’’ കൂട്ടത്തിലൊരാളായ ജീത്ത്​ ചോദിച്ചു. 

ലക്ഷക്കണക്കിന്​ തൊഴിലാളികളാണ്​ പട്ടിണിയും ദാരിദ്ര്യവും മൂലം മഹാനഗരങ്ങളായ ഡൽഹിയിൽനിന്നും മുംബൈയിൽ നിന്നും സ്വന്തം നാടുകളിലേക്ക്​ മടങ്ങുന്നത്​. പലായനത്തിനിടെ നിരവധി പേർക്ക്​ ജീവൻ നഷ്​ടപ്പെട്ടു. സ്വന്തം ചിലവിൽ സമ്പാദ്യം മുഴുവൻ ചെലവഴിച്ച്​ ഗ്രാമങ്ങളിലേക്ക്​ മടങ്ങ​ുന്നവരും ഏ​െറ​. പട്ടിണിയോ കോവിഡോ ആണെങ്കിലും സ്വന്തം നാട്ടിൽ കിടന്ന്​ മരിക്കാ​മ​േല്ലാ എന്ന്​ ചിന്തിച്ച്​ പലായനം ചെയ്യുന്നവരാണ്​ ഇവരിൽ അധികവും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newsmalayalam newsindia newsMigrant workerscovid 19lockdown
News Summary - Sleep Hungry with Family than die alone in cities UP, Bihar migrants -India news
Next Story