'ട്രാക്ടറുകളിൽ ഉറക്കം, കുളി വഴിയരികിൽ; അതെ.. എന്തിനും തയാറാണ് ഞങ്ങൾ'
text_fieldsന്യൂഡൽഹി: 70കാരിയായ ഗുർദേവ് കൗറിന് ഓരോ രണ്ടുമണിക്കൂർ കൂടുേമ്പാഴും ഫോൺ വിളിയെത്തും. കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ഏറ്റവും പ്രായമേറിയ വനിതയാണ് ഗുർദേവ് കൗർ. പഞ്ചാബിലെ പാട്യാലയിൽനിന്നുള്ള ഈ 70 കാരി കഴിഞ്ഞ മൂന്നുദിവസമായി ഡൽഹിയിലെ സിംഘു അതിർത്തിയിൽ മറ്റു കർഷകർക്കൊപ്പമാണ് താമസം. ഗുർദേവിെൻറ ആരോഗ്യപ്രശ്നങ്ങളിൽ ആശങ്ക അറിയിച്ച് ഓരോ രണ്ടുമണിക്കൂറിലും വീട്ടിൽനിന്ന് ഫോൺ വിളിയെത്തും. എന്നാൽ കാർഷിക നിയമങ്ങൾക്കെതിരെ ആയിരത്തോളം കർഷകർക്കൊപ്പം ആവശ്യങ്ങൾ നേടിയെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഗുർദേവ്.
കർഷക സമരത്തിൽ പങ്കെടുക്കുന്ന ഒരു സ്ത്രീ മാത്രമല്ല ഗുർദേവ് കൗർ. 100 കണക്കിന് സ്ത്രീ കർഷക തൊഴിലാളികളാണ് പ്രതിദിനം സമരത്തിന് െഎക്യദാർഡ്യം പ്രകടിപ്പിച്ച് ഡൽഹിയിേലക്ക് എത്തുന്നത്. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധവുമായി ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്നുവെന്ന് സംഘടനകൾ അറിയിച്ചപ്പോൾ രണ്ടാമെതാന്ന് ചിന്തിക്കേണ്ടിവന്നില്ലെന്ന് ഗുർദേവ് പറയുന്നു. 'പഞ്ചാബിൽ കഴിഞ്ഞ രണ്ടു മാസമായി സമരവുമായി എങ്ങനെ മുേമ്പാട്ടുപോകണമെന്ന ചർച്ചയായിരുന്നു ദിവസവും. ഞങ്ങളുടെ അവസാന ശ്വാസം വരെ പ്രതിഷേധത്തെ പിന്തുണക്കും' -ഗുർദേവ് പറയുന്നു.
കുറച്ചുവർഷങ്ങൾക്ക് മുമ്പ് ഗുർദേവിെൻറ ഭർത്താവ് മരിച്ചുപോയിരുന്നു. രണ്ടു മക്കൾ കുടുംബവുമായി ജീവിക്കുന്നു. 'ഞങ്ങൾ ഇവിടെ പ്രതിഷേധിക്കുേമ്പാൾ വീട് മരുമകൾ നോക്കും. അവർ എപ്പോഴും ഞങ്ങളുടെ വിവരങ്ങളും ആരോഗ്യത്തെ സംബന്ധിച്ചും വിളിച്ചു ചോദിച്ചുകൊണ്ടിരിക്കും. എനിക്ക് പ്രായമായതിനാൽ അവർ ആശങ്കയിലാണ്. പക്ഷേ ഞാൻ ഒറ്റക്കല്ല. നൂറുകണക്കിന് സ്ത്രീകൾ ഇവിടെ കൂട്ടായുണ്ട്. ഞങ്ങൾ പരസ്പരം സഹായിച്ചുകൊണ്ടിരിക്കുന്നു. ദിവസേന കഴിക്കേണ്ട മരുന്നുകളും മറ്റും ഞങ്ങളുടെ കൈയിലുണ്ട്. ഞങ്ങൾ ഇതിനെ അതിജീവിക്കും' ഗുർദേവ് കൂട്ടിച്ചേർത്തു.
65കാരിയായ അമർജീത് കൗറാണ് പ്രതിഷേധക്കാരിലെ പ്രായമായ മറ്റൊരു സ്ത്രീ. കഴിഞ്ഞ മൂന്നുമാസമായി ട്രാക്ടറുകളിലെ ട്രോളികളിലാണ് ഇവരുടെ ഉറക്കം. കുളിക്കാനും വൃത്തിയാകാനും അവർ പ്രത്യേകം സ്ഥലം കണ്ടെത്തി. 'ഇത്തരത്തിൽ ഞങ്ങൾ ഒരിക്കലും ജീവിച്ചിട്ടില്ല, എന്നാൽ ഇക്കാരണം കൊണ്ടുതന്നെ ഞങ്ങൾ ഒന്നായിരിക്കുന്നു. ഇവിടെയെത്തിയ ഭൂരിഭാഗം സ്ത്രീകളും ഓരോ കുടുംബത്തെയും പ്രതിനിധാനം ചെയ്യുന്നു' -അമർജീത് കൗർ പറയുന്നു.
സൽവാർ കമീസ് ധരിച്ച് തല ഷോളോ ദുപ്പട്ടകൊണ്ടോ മറച്ച ഈ സ്ത്രീകൾ പകൽ മുഴുവൻ സിംഘു അതിർത്തിയിൽ പ്രതിഷേധത്തിൽ പങ്കെടുക്കും. വൈകുന്നേരത്തോടെ ഭക്ഷണം തയാറാക്കുന്നതിനായി ട്രോളികളിലേക്ക് മടങ്ങും. പ്രതിഷേധം നടക്കുന്ന സ്ഥലത്തുനിന്നും നാലുകിലോമീറ്ററോളം അകലെയാണ് ഇവരുടെ ട്രാക്ടറുകൾ.
'മിക്ക സമയവും ഭക്ഷണം തയാറാക്കുന്നത് ഞങ്ങളാകും. ചപ്പാത്തിയും പച്ചക്കറി ഉപയോഗിച്ച് തയാറാക്കിയ കറിയുമാണ് ഉണ്ടാക്കുക. അഞ്ചാറുമാസം കഴിയാനുള്ള ഭക്ഷ്യവസ്തുക്കൾ ഞങ്ങളുടെ കൈവശമുണ്ട്. ഡൽഹിയിലേക്ക് തിരിക്കാൻ ശ്രമിച്ചപ്പോൾ, പലരും പല വിഭവങ്ങളും സംഭാവന നൽകി. ചിലർ എണ്ണയാണ് തന്നതെങ്കിൽ മറ്റു ചിലർ പലവൃജ്ഞനങ്ങളാണ് നൽകിയത്. ചിലർ അവരുടെ സ്റ്റൗ എടുത്തുതന്നു. ചിലവർ കിടക്കകളും വിരികളും നൽകി. ഞങ്ങളുടെ റേഷൻ തീരാറാകുേമ്പാൾ അവർ വീണ്ടും എത്തിക്കും. കാരണം ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചതിന് ശേഷം മാത്രമേ ഞങ്ങൾ മടങ്ങൂ' -62 കാരിയായ ബൽദേവ് കൗർ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ഡൽഹി അതിർത്തിയിൽ പ്രതിഷേധവുമായി ആയിരക്കണക്കിന് കർഷകർ എത്തിയത്. രാജ്യതലസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാതെ അതിർത്തിയിൽ ഇവരെ തടയുകയായിരുന്നു. സമരം അടിച്ചമർത്താൻ സർക്കാറും പൊലീസും ശ്രമിക്കുേമ്പാഴും ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്നാണ് കർഷകരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.