ജൻമദിനാഘോഷത്തിന് കെജ്രിവാളെത്തി; നന്ദി പറഞ്ഞ് ആം ആദ്മി പ്രവർത്തകൻ
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ സമൂഹമാധ്യമ സംഘത്തിൽ പെട്ട പ്രവർത്തകൻെറ ജന്മദിനാഘോഷത്തിന് പാർട്ടി അധ്യക്ഷ ൻ അരവിന്ദ് കെജ്രിവാളെത്തി. വിവേക് എന്ന പ്രവർത്തകൻെറ വീട്ടിലെത്തിയാണ് സന്തോഷത്തിൽ കെജ്രിവാളും പങ്കാളി യായത്. കെജ്രിവാളിനൊപ്പമിരുന്ന് ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങൾ വിവേക് ട്വീറ്റ് ചെയ്തു. ഒരു സാധാരണ പ്രവർത്തകനായ തന്നെ സംബന്ധിച്ച് ഇത് വലിയ കാര്യമാണെന്ന് കുറിച്ചുകൊണ്ടാണ് ചിത്രങ്ങൾ ട്വിറ്ററിലിട്ടത്.
നിസ്വാർഥരായ പാർട്ടി പ്രവർത്തകരാണ് ആം ആദ്മി പാർട്ടിയുടെ വലിയ ശക്തിയെന്ന് ഇതിന് മറുപടിയായി കെജ്രിവാൾ കുറിച്ചു. ആം ആദ്മി പാർട്ടിയുടെ സഹായത്തോടെ പാർട്ടി പ്രവർത്തകർ രാജ്യത്തെ സേവിക്കുന്നതിൻെറ തിരക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ആകെ ഒരു സീറ്റിൽ മാത്രമാണ് ആം ആദ്മി പാർട്ടി വിജയിച്ചത്. പാർട്ടി ഭരിക്കുന്ന ഡൽഹിയിൽ ഏഴ് ലോക്സഭ സീറ്റുകളിൽ മുഴുവനും ബി.ജെ.പിയാണ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.