കേന്ദ്രത്തിെൻറ സ്മാർട്ട്സിറ്റി അത്ര ‘സ്മാർട്ടല്ല’
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ കൊട്ടിഘോഷിക്കപ്പെട്ട സ്മാർട്ട് സിറ്റി മിഷൻ ഉദ്ദേശിച്ച ഫലം നൽകില്ലെന്ന് വ്യക്തമാകുന്നു.
സ്മാർട്ട് സിറ്റി മിഷന് കീഴിൽ തെരഞ്ഞെടുക്കപ്പെടുന്ന നഗരങ്ങളിലെ സമഗ്ര വികസനമല്ല, മറിച്ച് ചില ഭാഗങ്ങളുടെ വികസനം സാധ്യമാവുന്ന തരത്തിൽ മാത്രമാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് ആക്ഷേപം. സ്മാർട്ട് സിറ്റിക്കായി നൽകുന്ന 80 ശതമാനം ഫണ്ടും തെരഞ്ഞെടുക്കപ്പെട്ട നഗരത്തിെൻറ ആകെ 2.7 ശതമാനം ഭാഗത്തിെൻറ വികസനത്തിനേ ഉപയോഗിക്കൂ. കേന്ദ്രത്തിന് രാഷ്ട്രീയ നേട്ടത്തിനായി പ്രദർശിപ്പിക്കാൻ കഴിയുന്ന ‘തീപ്പെട്ടികൂട്’ വികസനമായി സ്മാർട്ട് സിറ്റി മാറുമെന്നാണ് പരാതി.
ഇതുവരെ കൊച്ചി ഉൾപ്പെടെ 59 നഗരങ്ങളെയാണ് മിഷനിെൻറ ഭാഗമായി തെരഞ്ഞെടുത്തത്. ബാക്കിയുള്ള 40 സ്മാർട്ട് സിറ്റികളുടെ അന്തിമ പട്ടിക ഉടൻ തന്നെ പ്രഖ്യാപിക്കും. നഗര വികസന മന്ത്രാലയം 59 നഗരങ്ങൾക്കായി 1.31 ലക്ഷം കോടി രൂപയാണ് 2015- 20 കാലയളവിൽ ചെലവിടുക. ഇതിൽ 1.05 കോടി രൂപയും ഇൗ നഗരങ്ങളിലെ പ്രദേശങ്ങൾ അടിസ്ഥാനമാക്കിയ വികസനത്തിനാവും.
മന്ത്രാലയം സ്മാർട്ട് സിറ്റിയിൽ വിഭാവനം ചെയ്യുന്ന വിവര സാേങ്കതിക വിദ്യയിൽ അധിഷ്ഠിതമായ വൈ ഫൈ േഹാട്സ്പോടുകൾ, സെൻസർ ഉപയോഗിച്ച് കത്തുന്ന തെരുവ് വിളക്കുകൾ, തെരുവിെൻറ പുനർരൂപവത്കരണം, സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനുള്ള മേഖലകൾ എന്നിവ നഗരത്തിലെ ചില മേഖലകളിൽ മാത്രമായി ഒതുങ്ങും. ഉദാഹരണത്തിന് െകാച്ചി നഗരത്തിെല 107 സ്ക്വയർ കി. മീറ്ററാണ് സ്മാർട്ട് സിറ്റിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ, നഗരത്തിെൻറ മധ്യഭാഗം, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഉൾപ്പെടുന്ന ഏഴ് സ്ക്വയർ കി. മീറ്റർ (6.5 ശതമാനം) പ്രദേശത്ത് മാത്രമാവും വികസനം നടപ്പാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.