കാഴ്ച്ച മറച്ച് പുകമഞ്ഞ്; നോയിഡയിൽ ട്രക്കിനു പിന്നിൽ ഇടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം.
text_fieldsഉത്തർ പ്രദേശ്: ഡൽഹിക്ക് പുറമെ ഉത്തർപ്രദേശിലെ നോയിഡയിലും പരിസര പ്രദേശത്തും വ്യാപിക്കുന്ന കനത്ത പുകമഞ്ഞ് ജനജീവിതത്തെ രൂക്ഷമായി ബാധിക്കുകയാണ്. ഗതാഗത രംഗത്ത് ഉൾപ്പെടെ വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ കാഴ്ചമറയ്ക്കുന്ന പുകമഞ്ഞിൽ ട്രക്കിനു പിന്നിൽ ഇടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് ജീവൻ നഷ്ടമായി.
ഒന്നിനുപുറകേ ഒന്നായി ആറു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തകരാറിലായ ട്രക്കിന് പിന്നിൽ ഒന്നിന് പുറകെ ഒന്നായി വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പൊതുജനാരോഗ്യത്തെ രൂക്ഷമായി ബാധിക്കുന്ന നിലയിൽ അപകടമായ നിലയിലാണ് ഡൽഹിയിലെ വായു ഗുണനിലവാരം. വായു മലിനീകരണം നിയന്ത്രിക്കുന്നതിനൊപ്പം ട്രാഫിക് സുരക്ഷാ വെല്ലുവിളികളെ നേരിടാനും സർക്കാറിനുമേൽ സമ്മർദമേറുകയാണ്.
ജീവനെടുക്കുന്ന പുകമഞ്ഞ്;ജീവനെടുക്കുന്ന പുകമഞ്ഞ്;അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ രാജ്യതലസ്ഥാനത്തെ ജനജീവിതം ഇനിയും ദുസ്സഹമാകും. കോടതി നിർദേശമുൾപ്പെടെ നിലനിൽക്കേ അധികാരികൾ നടപടികൾ സ്വീകരിച്ചേ മതിയാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.