‘വോട്ട് ആർക്കെന്ന് പുരുഷൻമാരുമായി ചർച്ച ചെയ്യണം’; കെജ്‌രിവാളിന്‍റെ ട്വീറ്റിനെതിരെ സ്മൃതി ഇറാനി
text_fieldsന്യൂഡൽഹി: നിയമസഭ വോട്ടെടുപ്പ് ദിനത്തിലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ട്വ ീറ്റിനെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. രാവിലെ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പുള്ള കെജ് രിവാളിന്‍റെ ട്വീറ്റാണ് സ്മൃതി ആയുധമാക്കിയത്.
എല്ലാവരും വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കണം. പ്രത്യേകിച്ചും എല്ലാ സ്ത്രീകളോടുമാണ് അഭ്യർഥിക്കുന്നത്. വീടിന്‍റെ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുക്കുന്നത് പോലെ, ഡൽഹിയുടേയും രാജ്യത്തിന്‍റെയും ഉത്തരവാദിത്തം നിങ്ങൾക്കുണ്ട്. വീട്ടിലെ പുരുഷൻമാരെയും കൂട്ടി എല്ലാ സ്ത്രീകളും പോയി വോട്ട് ചെയ്യണം. ആർക്ക് വോട്ട് ചെയ്യുന്നതാണ് ശരിയെന്ന് പുരുഷൻമാരുമായി ചർച്ച ചെയ്യണം -എന്നായിരുന്നു കെജ്‌രിവാളിന്‍റെ ട്വീറ്റ്.
आप क्या महिलाओं को इतना सक्षम नहीं समझते की वे स्वयं निर्धारित कर सके किसे वोट देना है ? #महिलाविरोधीकेजरीवाल https://t.co/fUnqt2gJZk
— Smriti Z Irani (@smritiirani) February 8, 2020
പുരുഷൻമാരുമായി ചർച്ച ചെയ്യണം എന്ന ഉപദേശത്തെ വിമർശിച്ചാണ് സ്മൃതി ഇറാനി രംഗത്തെത്തിയത്. ആർക്ക് വോട്ട് ചെയ്യണമെന്ന് സ്വയം തീരുമാനിക്കാൻ സ്ത്രീകൾക്ക് കഴിവുണ്ടെന്ന് താങ്കൾ കരുതുന്നില്ലേ എന്ന് സ്മൃതി ചോദിച്ചു.
LATEST VIDEO:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.