നായിഡുവിെൻറ വകുപ്പുകൾ സ്മൃതിക്കും തോമറിനും
text_fieldsന്യൂഡൽഹി: രാജിവെച്ച കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡുവിെൻറ വകുപ്പുകളുടെ ചുമതല ടെക്സ്റൈറൽസ് മന്ത്രി സ്മൃതി ഇറാനിക്കും നരേന്ദ്ര സിങ് തോമറിനും കൈമാറി.
കേന്ദ്ര വാർത്തവിതരണ പ്രക്ഷേപണ വകുപ്പിെൻറ അധിക ചുമതലയാണ് സ്മൃതിക്ക് നൽകിയത്. നായിഡു വഹിച്ചിരുന്ന കേന്ദ്ര നഗരവികസന വകുപ്പ് ചുമതല തോമറിനും നൽകിയിട്ടുണ്ട്. തോമർ നിലവിൽ ഖനന വകുപ്പിെൻറ ചുതലയുളള മന്ത്രിയാണ്.
എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായ മത്സരിക്കുന്ന സാഹചര്യത്തിലാണ് നായിഡു ചൊവ്വാഴ്ച രാജി സമർപ്പിച്ചത്. ആഗസ്റ്റ് അഞ്ചിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുടെ കാലാവധി ആഗസ്റ്റ് 10ന് അവസാനിക്കും. 2002-2004 കാലയളവിൽ ബി.ജെ.പിയുടെ ദേശീയ അധ്യക്ഷനായിരുന്നു നായിഡു. ഗോപാൽ കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.