ന്യൂനപക്ഷ മന്ത്രാലയം സ്മൃതി ഇറാനിക്ക്
text_fieldsന്യൂഡൽഹി: മോദി സർക്കാറിന്റെ ഏക മുസ്ലിം മുഖമായിരുന്ന മുഖ്താർ അബ്ബാസ് നഖ്വി രാജിവെച്ചതിന് പിന്നാലെ ന്യൂനപക്ഷ മന്ത്രാലയത്തിന്‍റെ അധിക ചുമതല കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിക്ക്. നഖ്വിക്കൊപ്പം രാജിവെച്ച ആർ.സി.പി. സിങ്ങിന്‍റെ ഉരുക്ക് മന്ത്രാലയത്തിന്‍റെ അധിക ചുമതല കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കും നൽകി.
ന്യൂനപക്ഷ മന്ത്രാലയത്തിന്‍റെ അധിക ചുമതല നൽകിയതിന് സ്മൃതി ഇറാനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിലൂടെ രാജ്യത്തെ സേവിക്കാൻ പൂർണ സമർപ്പണത്തോടെയും ദൃഢനിശ്ചയത്തോടെയും നൽകിയ ഉത്തരവാദിത്തം നിറവേറ്റുമെന്ന് സ്മൃതി ഇറാനി പ്രതികരിച്ചു.
രാജ്യസഭാ അംഗത്വം തീർന്നത് കൊണ്ടാണ് ഭരണഘടനാപരമായി രാജിവെക്കുന്നതെന്ന് നഖ്വി വ്യക്തമാക്കിയിരുന്നു. ഏറ്റവും പ്രബല ന്യൂനപക്ഷ വിഭാഗമായ മുസ്ലിം സമുദായത്തിന് കേന്ദ്ര സർക്കാറിലുള്ള പ്രാതിനിധ്യമാണ് നഖ്വിയുടെ രാജിയോടെ അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.