ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം; വാർത്ത നിഷേധിച്ച് സ്മൃതി ഇറാനി
text_fieldsഅഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ പുതിയ മുഖ്യമന്ത്രിക്കായുള്ള ശ്രമങ്ങൾ ബി.ജെ.പിയിൽ തുടങ്ങി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി സ്മൃതി ഇറാനിയെ പരിഗണിക്കുന്നതായി ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തു. പൊതുജനങ്ങൾക്കിടയിൽ ജനകീയനും ശക്തമായ സമീപനവുമുള്ളയാളെയാണ് മുഖ്യമന്ത്രി സഥാനത്തേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും പരിഗണിക്കുന്നത്.
നല്ല നേതൃപാടവവും മോദിയുമായി അടുത്ത ബന്ധവുമുള്ള സ്മൃതി ഇറാനി അടുത്ത ഗുജറാത്ത് മുഖ്യമന്ത്രിയാകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഗുജറാത്തി ഭാഷ നന്നായി കൈകാര്യം ചെയ്യുന്നതും ഇറാനിക്ക് ഗുണമാവും. എന്നാൽ സ്മൃതി ഇറാനി ഈ വാർത്ത നിഷേധിച്ച് രംഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരരംഗത്ത് താനില്ലെന്ന് ഇറാനി പറഞ്ഞു.
റോഡ് ഗതാഗതം ഷിപ്പിങ് വകുപ്പുകളുടെ കേന്ദ്രമന്ത്രി മൻസുഖ് എൽ മണ്ഡവ്യയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ മറ്റൊരു പ്രമുഖൻ. സൗരാഷ്ട്രയിൽ നിന്നുള്ള ഒരു പാട്ടിദാർ നേതാവായ മൻസൂഖിന്
കർഷകരുമായി അടുത്ത ബന്ധമാണുള്ളത്. കർണാടക മുൻ ഗവർണറും ഗുജറാത്ത് നിയമസഭ മുൻ സ്പീക്കറുമായ വാജുഭായ് വാലയാണ് മറ്റൊരാൾ. നിലിവിലെ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ പ്രകടനത്തിൽ ബി.ജെ.പി നേതൃത്വം തൃപ്തരല്ലെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.