സ്മൃതി ഇറാനിയെ കാണാനില്ലെന്ന പോസ്റ്റർ ട്വിറ്ററിലിട്ട് മഹിള കോൺഗ്രസ്; മറുപടിയുമായി എം.പി
text_fieldsന്യൂഡൽഹി: സ്മൃതി ഇറാനി എം.പിയെ മണ്ഡലത്തിലേക്ക് കാണാനില്ലെന്ന് കാണിച്ച് ഉത്തർപ്രദേശിലെ അമേഠി മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ ട്വീറ്ററിൽ പങ്കുവെച്ച് അഖിലേന്ത്യാ മഹിളാ കോൺഗ്രസ്. രണ്ട് വർഷത്തിനിടെ കുറഞ്ഞ മണിക്കൂറുകൾ മാത്രം നീണ്ടു നിൽക്കുന്ന രണ്ട് സന്ദർശനമാണ് സ്മൃതി ഇറാനി മണ്ഡലത്തിൽ നടത്തിയതെന്നായിരുന്നു പോസ്റ്ററിലെ ആേരാപണം. മഹിളാകോൺഗ്രസിെൻറ ട്വീറ്റിന് മറുപടിയുമായി സ്മൃതി ഇറാനിയും ട്വീറ്റിട്ടു.
‘‘നിങ്ങൾ ട്വിറ്ററിൽ അന്താക്ഷരി കളിക്കുന്നതും ചില വ്യക്തികൾക്ക് ഭക്ഷണം നൽകുന്നതും ഞങ്ങൾ കാണാറുണ്ട്. പക്ഷെ അമേഠിയിലെ ജനങ്ങൾ അവരുടെ ആവശ്യങ്ങളും പ്രയാസങ്ങളും പറയാനായി നിങ്ങളെ നോക്കുകയാണ്. അമേഠിയിലെ ജനങ്ങളെ സഹായിക്കാതെ ഉപക്ഷേിക്കുന്നത് അമേഠി നിങ്ങൾക്ക് ഒരു വിനോദസഞ്ചാര കേന്ദ്രം മാത്രമാണെന്നാണ് കാണിക്കുന്നത്. നിങ്ങൾ അമേഠിയിലേക്ക് വന്ന് അവരുടെ ശവമഞ്ചം പിടിക്കുേമാ? ’’ -എന്നായിരുന്നു പോസ്റ്ററിലെ വാചകം. -കാണാതായ എംപിയെ അമേത്തി തിരയുന്നു എന്ന വാചകത്തോടെയായിരുന്നു മഹിള കോൺഗ്രസ് ഈ പോസ്റ്റർ പങ്കുവെച്ചത്.
എന്നാൽ മഹിള കോൺഗ്രസിെൻറ വിമർശനത്തിന് വിവിധ ട്വീറ്റുകളിലൂടെയാണ് സ്മൃതി ഇറാനി മറുപടി നൽകിയത്. താൻ മണ്ഡലത്തിൽ ചെലവഴിച്ച ദിവസങ്ങളുടെ കണക്കും ലോക്ഡൗൺ കാലത്ത് മണ്ഡലത്തിലേക്ക് ചെയ്ത പ്രവർത്തനങ്ങളും സൂചിപ്പിച്ചുകൊണ്ടായിരുന്നു സ്മൃതി ഇറാനിയുടെ മറുപടി.
എട്ടു മാസത്തിനിടെ പത്ത് തവണയായി 14 ദിവസത്തോളം താൻ മണ്ഡലത്തിലുണ്ടായിരുന്നെന്ന് സ്മൃതി ഇറാനി വ്യക്തമാക്കി. ഇതേ ട്വീറ്റിൽ റായ്ബറേലി മണ്ഡലത്തിൽ സോണിയ ഗാന്ധി നടത്തിയ സന്ദർശനം സംബന്ധിച്ച് കാര്യങ്ങൾ േചാദിച്ച് കടന്നാക്രമിക്കുവാനും അവർ മറന്നില്ല.
‘‘22,150 പൗരൻമാർ ബസ് മാർഗവും 8,322 പേർ ട്രെയിൻ മാർഗവും ഇതുവരെ അമേഠിയിൽ തിരിച്ചെത്തിയിട്ടുണ്ട്. മടങ്ങിവന്ന ഓരോരുത്തരുടെയും പേര് എനിക്ക് പറയാൻ സാധിക്കും. റായ്ബറേലിയുടെ കാര്യത്തിൽ സോണിയാജിക്ക് അങ്ങനെ ചെയ്യാൻ കഴിയുമോ’’ -സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.
ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകേണ്ടെന്ന് കരുതിയാണ് താൻ ലോക്ഡൗൺ കാലത്ത് അമേഠി സന്ദർശിക്കാതിരുന്നതെന്ന് അവർ പറഞ്ഞു. താൻ നിയമം ലംഘിക്കണമെന്നും ആളുകളെ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പ്രേരിപ്പിക്കണെമന്നുമാണോ ആഗ്രഹിക്കുന്നതെന്ന് അവർ ചോദിച്ചു. കോൺഗ്രസ് അമേഠിയെ സ്േനഹിക്കുന്നില്ല. താൻ അത് ചെയ്യുന്നു. ജനങ്ങളുടെ ജീവിതം നശിപ്പിക്കുന്നത് നിർത്തണമെന്നും അവർ കോൺഗ്രസിനെ വിമർശിച്ചു.
अमेठी में कोरोना पहली बार तब आया जब आपके नेताओं ने lockdown के नियम तोड़े ... अब आप चाहते हैं की मैं क़ानून तोड़ के लोगों को घर से बहार निकलने के लिये प्रोत्साहित करूँ ताकी आप Twitter Twitter खेल सकें।आपको अमेठी प्यारी ना होगी मुझे है लोगों के जीवन से खिलवाड़ करना बंद करें https://t.co/8pwANPTAOv
— Smriti Z Irani (@smritiirani) June 1, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.