മോദിയുമായി സംവാദം നടത്താൻ ഇൻഡ്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധിയാണോ; സ്മൃതി ഇറാനി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംവാദത്തിൽ പങ്കെടുക്കാൻ തയാറാണെന്നറിയിച്ച രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്ത് കേന്ദ്രമന്ത്രിയും അമേത്തിയിലെ സ്ഥാനാർഥിയുമായ സ്മൃതി ഇറാനി. മോദിയെ പോലെ വലിയ പദവി വഹിക്കുന്ന ഒരാളുമായി സംവാദം നടത്താൻ അമേത്തിയിൽ നിന്ന് ഒളിച്ചോടിയ രാഹുലിന് എന്തു യോഗ്യതയാണുള്ളതെന്നും സ്മൃതി ഇറാനി ചോദിച്ചു.
''ഒരിക്കൽ കോൺഗ്രസിന്റെ തകർക്കാർ സാധിക്കാത്ത കോട്ടയായി അറിയപ്പെട്ടിരുന്ന അമേത്തിയിലെ സാധാരണ ബി.ജെ.പിക്കാരനോട് പോലും സംവാദത്തിന് ഭയക്കുന്ന വ്യക്തിയാണ് രാഹുൽ ഗാന്ധി. അദ്ദേഹമാണ് പ്രധാനമന്ത്രിയെ പോലുള്ള ഒരാളുമായി സംവാദം നടത്തുന്നത്. രാഹുൽ ഗാന്ധിയാണോ ഇൻഡ്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി?''-സ്മൃതി ഇറാനി ചോദിച്ചു.
സുപ്രീം കോടതി മുൻ ജഡ്ജി മദൻ ബി.ലോകൂർ, മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.പി.ഷാ, മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.റാം എന്നിവരാണ് മോദിയെയും രാഹുലിനെയും സംവാദത്തിനു ക്ഷണിച്ചത്. സംവാദത്തിൽ പങ്കെടുക്കാൻ ക്ഷണിച്ച് നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും മൂവരും കത്തയച്ചിരുന്നു. ഈ മാസം 9ന് എഴുതിയ കത്തിനു മറുപടിയായി ഔദ്യോഗിക ലെറ്റർ പാഡില്‍ സമ്മതം അറിയിച്ചുകൊണ്ടുള്ള കുറിപ്പ് എക്സ് പ്ലാറ്റ്‌ഫോമിലാണു രാഹുൽ പങ്കുവച്ചത്. താനോ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ടെന്നു രാഹുൽ പറഞ്ഞു.
''പ്രധാനമന്ത്രി സമ്മതം അറിയിച്ചാൽ മറ്റു വിവരങ്ങൾ ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ പോരാടുന്ന പ്രധാന പാർട്ടികൾ എന്ന നിലയിൽ, അവരുടെ നേതാക്കളിൽനിന്നു നേരിട്ട് കേൾക്കാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്. അതനുസരിച്ച്, ഞാനോ കോൺഗ്രസ് അധ്യക്ഷനോ ഇത്തരമൊരു സംവാദത്തിൽ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ട്. പ്രധാനമന്ത്രി പങ്കെടുക്കാൻ സമ്മതിച്ചാൽ ചർച്ചയുടെ വിശദാംശങ്ങളും രൂപവും ചർച്ച ചെയ്യാം.''– രാഹുൽ ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.