ഒാൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കും: സ്മൃതി ഇറാനി
text_fieldsന്യൂഡൽഹി: ഒാൺലൈൻ മാധ്യമങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഓണ്‍ലൈന്‍ മാധ്യമങ്ങളടെ വാര്‍ത്താ പ്രസിദ്ധീകരണത്തിലും പ്രവര്‍ത്തനത്തിലും പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് കേന്ദ്ര വാർത്താവിനിമയ വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞൂ. ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ വാര്‍ത്താ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള ഒരു നിയമവും ഇപ്പോള്‍ നിലവില്‍ ഇല്ലെന്നും ഇതു സംബന്ധിച്ച നിയമനിർമാണത്തിന് സർക്കാർ ആലോചന നടത്തിവരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ നിയമം സംബന്ധിച്ച് മന്ത്രി വ്യക്തത നൽകിയില്ലെങ്കിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിൽ കേന്ദ്ര സര്‍ക്കാറിനെതിരെ വരുന്ന വാർത്തകൾ നിയന്ത്രിക്കാനാണ് ഈ നീക്കം എന്ന ആരോപണം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.