Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രവർത്തകർക്ക്​...

പ്രവർത്തകർക്ക്​ ദീപാവലി സമ്മാനമായി 10,000 സാരികൾ നൽകി സ്​മൃതി ഇറാനി

text_fields
bookmark_border
പ്രവർത്തകർക്ക്​ ദീപാവലി സമ്മാനമായി 10,000 സാരികൾ നൽകി സ്​മൃതി ഇറാനി
cancel

അമേത്തി: കേന്ദ്ര ടെക്​സ്​​റ്റെൽസ്​ മന്ത്രി സ്​മൃതി ഇറാനി അ​േമത്തിയിലെ ബി.ജെ.പിയുടെ വനിതാ പ്രവർത്തകർക്ക്​ 10,000 സാരികൾ സമ്മാനിച്ചു. ദീപാവലി സമ്മാനമായാണ്​ സാരികൾ നൽകിയത്​.

2014ലെ ലോക്​സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുറക്കാനായതി​​​െൻറ ആവേശത്താൽ​ സ്​മൃതി ഇറാനിയെ മണ്ഡലത്തിൽ പ്രചാരണത്തിന്​ നിർത്തി​െക്കാണ്ടാണ്​​ ബി.ജെ.പി തെരഞ്ഞെടുപ്പ്​ പദ്ധതി തയാറാക്കുന്നത്​.

കഴിഞ്ഞ തവണയും തനിക്ക്​ വോട്ടു ചെയ്​ത വനിതകൾക്ക്​ സ്​മൃതി ഇറാനി സാരി നൽകിയിരുന്നു. ഇത്തവണ ദീപാവലി സമ്മാനമായി തെരഞ്ഞെടുപ്പിന്​ മുമ്പ്​ തന്നെ നൽകുകയാണ്​.

സാരി ലഭിച്ചതിനേക്കാൾ ഉത്​സവ കാലത്ത്​ തങ്ങളെ മന്ത്രി ഒാർത്തുവെന്നതാണ്​ പ്രവർത്തകരു​െട ആഹ്ലാദം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ‘ദീദി’ക്ക്​ വേണ്ടി പ്രവർത്തിച്ചിരുന്നു. ദീദിയു​െട സ്​നേഹമാണ്​ ഇൗ സാരി- ബി.ജെ.പി മഹിളാ വിഭാഗം അധ്യക്ഷ പറഞ്ഞു.

സ്മൃതി ഇറാനി മണ്ഡലത്തിൽ സജീവമാ​ണ്​. അതുകൊണ്ടാണ്​ ഇവിടെ ശക്​തയായ സ്​ഥാനാർഥിയായി ഉയർന്നു വന്നത്​. സാരി നൽകിയതിനെ രാഷ്​ട്രീയ കണ്ണുകൊണ്ട്​ കാണേണ്ട. നേതാവിന്​ സന്തോഷം പങ്കുവെക്കാൻ വേണ്ടി ചെയ്​തതാണ്​- ബി.ജെ.പി ജില്ലാ അധ്യക്ഷൻ ഉമ ശങ്കർ പാണ്ഡെ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Smriti Iranidiwali giftmalayalam newsSarees
News Summary - Smriti Irani sends Diwali gift of 10,000 sarees - India news
Next Story