രാഹുലിനെ ജ്ഞാനിബാബയെന്ന് വിളിച്ച് പരിഹസിച്ച് സ്മൃതി ഇറാനി
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ജ്ഞാനിബാബയെന്ന് വിളിച്ച് പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോവിഡ് രണ്ടാംതരംഗം നേരിടുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രവും പരാജയപ്പെട്ടുവെന്ന് രാഹുൽ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പരിഹാസം.
ജ്ഞാനിബാബക്ക് മറ്റുള്ളവർക്ക് വിവേകം വിളമ്പിക്കൊടുക്കാൻ കഴിയുന്നുണ്ടെങ്കിലും തന്നിലേക്ക് തന്നെ നോക്കാൻ കഴിയുന്നില്ല എന്നാണ് സ്മൃതി ഇറാനിയുടെ വാക്കുകൾ. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കോവിഡ് നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് സ്മൃതിയുടെ വിമർശനം. ട്വിറ്ററിലൂടെയായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം.
കോൺഗ്രസ് ഭരിച്ച സംസ്ഥാനങ്ങളിലാണ് കോവിഡ് രണ്ടാം തരംഗം ആരംഭിച്ചത്. മരണനിരക്ക് കൂടുതലുണ്ടായതും ഈ സംസ്ഥാനങ്ങളിലാണ്. എന്നാൽ സംസ്ഥാനത്തിന്‍റെ പേര് മന്ത്രി പരാമർശിച്ചില്ല.
വാക്സിൻ വികേന്ദ്രീകരണം ആവശ്യപ്പെട്ട് ബഹളം വെച്ച കോൺഗ്രസ് ഇപ്പോൾ 'യൂടേൺ' അടിച്ചിരിക്കുകയാണ്. തിങ്കളാഴ്ച വാക്സിനേഷനിൽ ഇന്ത്യ റെക്കോഡിട്ടിട്ടും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വാക്സിനേഷൻ പുറകിലായിരുന്നു എന്നും കേന്ദ്രമന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധി ഇന്ന് രാവിലെ കോൺഗ്രസിന്‍റെ ധവളപത്രം പുറത്തിറക്കിയിരുന്നു. മൂന്നാംതരംഗത്തെ സർക്കാർ എങ്ങനെ നേരിടണമെന്നതിന്‍റെ ബ്ലൂ പ്രിന്‍റ് കൂടിയാണ് പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാംതരംഗത്തിൽ കോവിഡ് കേസുകൾ കൂടിവരുമ്പോൾ പ്രധാനമന്ത്രി പശ്ചിമബംഗാൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു എന്ന് അദ്ദേഹം വിമർശിച്ചിരുന്നു.
While Gyani Baba is dishing out pearls of wisdom to Honourable Prime Minister, he may like to introspect on the following -
— Smriti Z Irani (@smritiirani) June 22, 2021
•Where did second wave start? - Congress ruled states
•Which states had huge percentage of India's cases and deaths? - Congress ruled states
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.