കശ്മീരിൽ എസ്.എം.എസിന് വിലക്ക്
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിൽ പോസ്റ്റ് പെയ്ഡ് മൊബൈൽ കണക്ഷൻ പുനഃസ്ഥാപിച്ചതിനു പിന്നാലെ മെസേജ് (എസ്.എം.എസ്) അയക്കാനുള്ള സംവിധാനം പിൻവലിച്ചു.
72 ദിവസത്തിനു ശേഷം തിങ്കളാഴ്ച ഉച്ചയോടെ മൊബൈൽ വിലക്ക് ഒഴിവാക്കിയത് ജനങ്ങൾക്ക് ഏറെ ആശ്വാസമായിരുന്നു.
എന്നാൽ, വൈകീട്ട് അേഞ്ചാടെ എസ്.എം.എസ് നിർത്തലാക്കുകയായിരുന്നു. മുൻകരുതൽ നടപടിയുടെ ഭാഗമാണ് തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണം. പോസ്റ്റ് പെയ്ഡ് കണക്ഷൻ ഉണ്ടെങ്കിലും നിലവിൽ ഇൻറർനെറ്റ് സൗകര്യമില്ല. രണ്ടുമാസത്തിലേറെയായി ബില്ലടക്കാത്തതിനാൽ പലരുടെയും ഫോൺ കണക്ഷൻ ടെലികോം കമ്പനികൾ വിച്ഛേദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.