പാമ്പ് പിടിച്ച് വൈറലായി; പവൻ ജോഗ്പാൽ
text_fieldsചണ്ഡീഗഡ്: ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിൽ നിന്നുള്ള പവൻ ജോഗ്പാലിന് പാമ്പ്പിടുത്തം ഒരു കുട്ടിക്കളിയാണ്. ഒരു ദശാബ്ദത്തോളമായി ഉൾഗ്രാമങ്ങളിലും മറ്റും ആളുകളുടെ വീടുകളിൽ കയറുന്ന പാമ്പുകളെ താൻ രക്ഷിക്കുന്നുണ്ടെന്ന് 28 കാരനായ പവൻ പറയുന്നു. താൻ ഇതുവരെ 5,600 പാമ്പുകളെ രക്ഷിച്ചിട്ടുണ്ടെന്നും 10 തവണ കടിയേറ്റിട്ടുണ്ടെന്നുാ ജോഗ്പാൽ അവകാശപ്പെട്ടു. സ്വാതന്ത്ര്യദിന ചടങ്ങിന്റെ വേദിക്ക് സമീപമുള്ള തുറസ്സായ സ്ഥലത്ത് കണ്ട മൂർഖനാണ് താൻ രക്ഷിച്ച ഏറ്റവും പുതിയ പാമ്പെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ പല പ്രദേശങ്ങളിലും വെള്ളക്കെട്ടിന് കാരണമായപ്പോൾ മരങ്ങളിൽ അഭയം പ്രാപിച്ച നിരവധി പാമ്പുകളെ താൻ രക്ഷപ്പെടുത്തിയതായി ജോഗ്പാൽ പറഞ്ഞു. രക്ഷപ്പെടുത്തിയ പാമ്പുകളെ വനത്തിലേക്ക് വിടുകയാണ് പതിവെന്നും പവൻ പറഞ്ഞു. 'ഞാൻ ഇപ്പോൾ 10 വർഷത്തിലേറെയായി പാമ്പുകളെ രക്ഷിക്കുന്നു. അവയിൽ ഭൂരിഭാഗവും ഗ്രാമങ്ങളിലെ ആളുകളുടെ വീടുകളിലും പൂന്തോട്ടങ്ങളിലും കയറുന്നവയാണ്'ഭട്ടു കാലൻ ഗ്രാമത്തിലുള്ള പവൻ പറഞ്ഞു.
'എനിക്ക് 17 വയസ്സുള്ളപ്പോൾ തന്റെ ഗ്രാമത്തിലെ വീട്ടിൽ പാമ്പ് കയറി. ഞാൻ അതിനെ രക്ഷിക്കാൻ ശ്രമിച്ചു. പക്ഷേ ആരോ അതിനിടയിൽ പാമ്പിനെ അടിച്ച് കൊന്നു. ഈ സംഭവത്തിന് ശേഷമാണ് പാമ്പുകളെ രക്ഷിക്കാൻ തുടങ്ങിയതെന്നും പിന്നീട് ഇതിനെക്കുറിച്ച് ധാരാളം പുസ്തകങ്ങൾ വായിച്ച് പാമ്പുകളെക്കുറിച്ചുള്ള അറിവ് ശേഖരിച്ചാണ് ഇതിലേക്ക് ഇറങ്ങിപുറപ്പെട്ടതെന്നും പവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.