പാമ്പിൻ വിഷത്തിന് മറുമരുന്ന്; ആന്റിബോഡി വികസിപ്പിച്ചത് ഇന്ത്യൻ ഗവേഷകർ
text_fieldsമൂർഖൻ, രാജവെമ്പാല തുടങ്ങിയ പാമ്പുകളിൽനിന്നുള്ള വിഷത്തെ പ്രതിരോധിക്കുന്ന ആന്റിബോഡി ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ ഗവേഷകർ വികസിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ക്രിപ്സ് റിസർച് ആൻഡ് വെനമിക് ലാബിലെ (ഇ.വി.എൽ) ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ.
നേരത്തേ, എച്ച്.ഐ.വിക്കും കോവിഡിനുമെതിരെ ആന്റിബോഡി വികസിപ്പിച്ച് വാർത്തകളിൽ ഇടംപിടിച്ചിരുന്നു ഈ സംഘം. നിലവിൽ പാമ്പുകടിയേറ്റാൽ ഉപയോഗിക്കാറുള്ള ആന്റിവെനങ്ങൾക്ക് ഒരുപാട് പരിമിതികളുണ്ട്. അവയെ വലിയ അളവിൽ മറികടക്കുന്നതാണ് പുതിയ കണ്ടെത്തൽ. ഗവേഷണഫലം സയൻസ് ട്രാൻസ് ലേഷനൽ മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.