Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ടിലധികം...

രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണം- രാംദേവ്​

text_fields
bookmark_border
രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണം- രാംദേവ്​
cancel

അലിഗഢ്: രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശവും സർക്കാർ ഉദ്യോഗവും റദ്ദാക്കണമെന്ന്​ ബാബ രാംദേവ്. ജനസംഖ് യാ നിയന്ത്രണത്തിനായി രണ്ടു കുട്ടികളിൽ അധികമുള്ളവർക്ക്​ വോട്ടവകാശം, സർക്കാർ ഉദ്യോഗം, സർക്കാർ ചെലവിലുള്ള ചിക ിത്സ എന്നിവ നൽകരുത്​. അത്​ ഹിന്ദുവായാലും മുസ്​ലിം ആയാലും ഇത്തരത്തിലുള്ള നടപടികൾ എടുക്കണം. ജനസംഖ്യാ നിയന്ത്രണം സാധ്യമാക്കാൻ ഇൗ മാർഗം മാത്രമേയുള്ളൂയെന്നും രാംദേവ്​ പറഞ്ഞു.

കൂടുതൽ കുട്ടികൾ ഉള്ളവരെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുത്​. ദമ്പതികളുടെ രണ്ടിൽ കൂടുതൽ കുട്ടികൾക്ക്​ സർക്കാർ സ്​കൂളിൽ പ്രവേശനം അനുവദിക്കരുതെന്നും രാംദേവ്​ കൂട്ടിച്ചേർത്തു. അലിഗഢില്‍ പത​ഞ്​ജലി വസ്​ത്രനിർമാണ യൂനിറ്റ്​ ഉദ്​ഘാടനം ചെയ്​തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നവംബറിലും രാംദേവ്​ ഇത്തരത്തിലുള്ള പരാമർശം നടത്തിയിരുന്നു. രാജ്യത്ത്​ തന്നെപോലെ
അവിവാഹിതര്‍ക്ക് പ്രത്യേക ബഹുമതികള്‍ നല്‍കണമെന്നും വിവാഹം കഴിഞ്ഞ്​ കൂടുതൽ കുഞ്ഞുങ്ങൾക്ക്​ ജന്മം നൽകുന്നവരുടെ വോട്ടവകാശം റദ്ദാക്കണമെന്നും ​അദ്ദേഹം പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:populationramdevmalayalam newsvoting rightsgovt jobs
News Summary - Snatch voting rights, govt jobs of people with more than two kids: Ramdev- India news
Next Story