Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാമൂഹിക പ്രവർത്തകയും...

സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ഇലീന സെന്‍ അന്തരിച്ചു

text_fields
bookmark_border
സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ഇലീന സെന്‍ അന്തരിച്ചു
cancel

ന്യൂഡൽഹി: പ്രമുഖ സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ഇലീന സെന്‍ (69) അന്തരിച്ചു. അർബുദ ബാധയെത്തു​ടർന്ന്​ ഏറെ നാളായി ചികിത്സയിലായിരുന്നു.

ഛത്തിസ്ഗഢിലെ ഖനി തൊഴിലാളികളുടെയും ആദിവാസികളുടെയും അവകാശങ്ങള്‍ക്കായി മുന്നിൽ നിന്ന്​ പേരാടിയ വ്യക്​തിയാണ് ഇലീന. മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ബിനായക് സെന്നാണ്​ ഭർത്താവ്​. ഞായറാഴ്​ച വൈകീട്ട്​ ഏഴുമണിയോടെ മനുഷ്യാവകാശ പ്രവർത്തകൻ രഞ്​ജിത്​ സുർ ആണ് മരണ വിവരം​ അറിയിച്ചത്​.

കോർപറേറ്റ്​ ചൂഷണങ്ങൾക്കെതിരെ ഖനി തൊഴിലാളികളുടെ സമരങ്ങൾക്ക്​ നേതൃത്വം നൽകിയാണ്​ ഇലീന ​ശ്രദ്ധേയയായത്​. നക്​സലുകളെ സഹായിച്ചുവെന്ന പേരിൽ ബിനായക് സെന്നിനെ ജയിലില്‍ അടച്ചപ്പോള്‍ മോചനത്തിനായി അവർ നീണ്ട നിയമ പോരാട്ടം നടത്തി. നോം ചോംസ്​കിയും അമർത്യ സെന്നും അടക്കമുള്ള ​പ്രമുഖർ അവർക്ക്​ പിന്തുണയുമായെത്തി.

യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട ബിനായക് സെന്നിന് പിന്നീട് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ഖനനം മൂലം അവശതകൾ അനുഭവിക്കുന്ന ഡല്ലിരജാര ഗ്രാമത്തി​െല ആദിവാസി ജനവിഭാഗങ്ങൾക്കിടയിൽ ആതുര ശു​ശ്രൂശയുമായി അവരും ഭർത്താവും പ്രവർത്തിച്ചു. ഗ്രാമീണരുടെ ആരോഗ്യ പരിചരണത്തിനായി ഇരുവരും ചേർന്ന്​ ആശുപത്രിയും കെട്ടിപ്പൊക്കിയിരുന്നു. ഇവർ ആരംഭിച്ച 'രൂപാന്തർ' എന്ന സന്നദ്ധ സംഘടന ഉൾ​പ്രദേശങ്ങളിലെ ബദൽ ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങൾക്ക്​ ഇന്ത്യയിലെ തന്നെ മിക​ച്ച മാതൃകയാണ്​.

സംസ്​ഥാനത്തെ മനുഷ്യാകാശ ലംഘനങ്ങൾക്കെതിരെ നിരന്തരം കൈചൂണ്ടിയിരുന്ന അവർ

ഛത്തിസ്ഗഢിനകത്ത് -ഒരു രാഷ്​ട്രീയ ഓര്‍മ്മ, സുഖ്‌വാസിന്‍ - ഛത്തിസ്ഗഢിലെ അഭയാർഥി സ്ത്രീകള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചു. മഹാരാഷ്​ട്രയിലെ വാര്‍ധയിലെ മഹാത്മാഗാന്ധി ഇൻറർനാഷനൽ ഹിന്ദി യൂനിവേഴ്സിറ്റിയില്‍ അധ്യാപികയായും സേവനമനുഷ്​ടിച്ചിട്ടുണ്ട്​. രണ്ട്​ മക്കളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Social activistIlina Senactivist binayak sen
Next Story