ഓഖി: വ്യാപ്തി കൂടാൻ കാരണം സർക്കാറുകളുടെ സമീപനം -മേധാ പട്കർ
text_fieldsനാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ഓഖി ദുരന്തം കാരണം ഉണ്ടായ ജീവഹാനിയുൾപ്പെടെ നാശനഷ്ടങ്ങളുടെ വ്യാപ്തി കൂടാൻ കാരണം കേന്ദ്ര^സംസ്ഥാന സർക്കാറുകളുടെ ഉത്തരവാദിത്തമില്ലാത്ത സമീപനമാണെന്ന് സാമൂഹികപ്രവർത്തക മേധാ പട്കർ. നാഗർകോവിലിലെ ഓഖി ബാധിത പ്രദേശങ്ങളായ നിരോഡി, ചിന്നത്തുറ, തൂത്തൂർ, മണലോഡി എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. കലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ സമയോചിതമായ നിർദേശം വരാത്തതു കാരണം മത്സ്യത്തൊഴിലാളികളെ വിവരം അറിയിക്കാൻ കഴിഞ്ഞില്ല. ദുരന്തം നടന്നയുടൻ കലക്ടർ സംഭവസ്ഥലത്ത് എത്തിയില്ല. കേന്ദ്രമന്ത്രി നിർമല സീതാരാമെൻറസന്ദർശനത്തിനുശേഷവും കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിൽ വീഴ്ച പറ്റിയെന്നും മേധാ പറഞ്ഞു.
ഇതു മത്സ്യത്തൊഴിലാളികളുടെ മരണനിരക്ക് കൂടാൻ കാരണമായി. കേരളം തുടക്കത്തിൽ പതറിയെങ്കിലും പിന്നീട് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയി. തമിഴ്നാട്ടിൽ അതുണ്ടായില്ല. 200ഒാളം ജീവനുകളും അവരുടെ ബോട്ടുകളും മറ്റുമാണ് നഷ്ടപ്പെട്ടത്. അതുപോലെ ആദിവാസി മേഖലയിൽ അവർക്ക് ഉണ്ടായ നാശനഷ്ടങ്ങൾക്ക് ശാശ്വതപരിഹാരം എത്തിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. സന്നദ്ധ സംഘടനകളുടെ ചെറിയ സഹായം മാത്രമേ അവർക്ക് ലഭിച്ചിട്ടുള്ളൂവെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.