ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുമെന്ന് ശബ്നം ഹാശ്മിക്ക് ഭീഷണി
text_fieldsന്യൂഡൽഹി: പ്രമുഖ ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തകയുമായ ശബ്നം ഹാശ്മിയെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുമെന്ന് ഭീഷണി. ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടർ എന്ന് പരിചയപ്പെടുത്തിയ സന്ദീപ് മാലിക് ആണ് ഭീഷണിപ്പെടുത്തിയത്. രാജ്യത്ത് ആധാർ നമ്പറില്ലാത്തവരെ വളഞ്ഞിട്ടു കൊല്ലാനുള്ള കാമ്പയിന് മുകളിൽനിന്ന് നിർദേശം ലഭിച്ചിട്ടുണ്ടെന്നും അയാൾ വെളിപ്പെടുത്തിയെന്ന് ശബ്നം ഹാശ്മി പറഞ്ഞു. ഫോൺ ശബ്ദരേഖ ശബ്നം വാർത്തസമ്മേളനത്തിൽ കേൾപ്പിച്ചു. കാളർ െഎ.ഡി നോക്കിയപ്പോൾ പൊലീസിേൻറതാണ് ഫോൺ എന്നാണ് കാണുന്നതെന്ന് ശബ്നം പറഞ്ഞു.
ഡൽഹിയിലെ പുതിയ മുസ്ലിം അധിവാസമേഖലയായ മദൻപുർ ഖാദറിനടുത്തുള്ള ജയ്പുർ എക്സ്റ്റൻഷനിൽ താമസിക്കുന്ന ഒരാളെ ഡൽഹി പൊലീസ് വിളിപ്പിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. വ്യാജ കേസുകളുെട അനുഭവമുള്ളതിനാൽ സാധാരണഗതിയിൽ ഡൽഹി പൊലീസിൽനിന്ന് രാത്രി ആരെയെങ്കിലും സ്റ്റേഷനിലേക്ക് വിളിച്ചാൽ പൊലീസ് ഒാഫിസറെ വിളിച്ച് അഭിഭാഷകനുമായാണ് ചെല്ലാറുള്ളതെന്ന് ശബ്നം ഹാശ്മി പറഞ്ഞു. പലപ്പോഴും പണത്തിനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്ന പൊലീസ് പണം നൽകാതിരുന്നാൽ കേസുകളിൽ കുടുക്കുന്ന സാഹചര്യവുമുണ്ട്. വെള്ളിയാഴ്ച രാത്രി ഫോൺവന്ന വിവരമറിഞ്ഞ് ശബ്നം ഹാശ്മി ലജ്പത് നഗർ സ്േറ്റഷനിലെത്താൻ പറഞ്ഞ എസ്.െഎയുടെ 7065824289 നമ്പറിൽ വിളിച്ചപ്പോഴാണ് അസഭ്യവർഷവും ഭീഷണിയുമുണ്ടായെതന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.