സർക്കാറിെൻറ പുരസ്കാരങ്ങൾ തിരിച്ചേൽപിച്ച് ശബ്നം ഹശ്മി
text_fieldsന്യൂഡൽഹി: ആൾക്കൂട്ടം നടത്തുന്ന ആക്രമണങ്ങളിൽ ന്യൂനപക്ഷ സമുദായങ്ങൾക്ക് സുരക്ഷിതത്വവും അന്തസ്സും നൽകുന്നതിൽ കേന്ദ്ര സർക്കാറും ദേശീയ ന്യൂനപക്ഷ കമീഷനും പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക പ്രവർത്തക ശബ്നം ഹശ്മി പുരസ്കാരങ്ങൾ തിരിച്ചേൽപിച്ചു. ദേശീയ ന്യൂനപക്ഷ കമീഷൻ 2008ൽ നൽകിയ ദേശീയ ന്യൂനപക്ഷ അവകാശ പുരസ്കാരമാണ് ചൊവ്വാഴ്ച കമീഷൻ ഒാഫിസിൽ എത്തി ഡയറക്ടർ ടി.എം. സ്ക്കറിയയെ ഏൽപിച്ചത്. കമീഷൻ ചെയർമാനുമായി കൂടിക്കാഴ്ചക്ക് അനുമതി ചോദിച്ചുവെങ്കിലും യാത്രയിലാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അതിനാലാണ് ഒാഫിസിലുണ്ടായിരുന്ന ഉയർന്ന ഉദ്യോഗസ്ഥനായ ഡയറക്ടറെ പുരസ്കാരം തിരിച്ചേൽച്ചത്.
ന്യൂനപക്ഷ സമുദായക്കാർക്കു നേരെ തുടർച്ചയായി നടക്കുന്ന കൊലപാതകത്തിന് എതിരെ നടപടിയുണ്ടാകാത്തതിലും ആക്രമിസംഘത്തിന് സർക്കാർ തന്ത്രപരമായ പിന്തുണ നൽകുന്നതിലും പ്രതിഷേധിച്ചാണ് പുരസ്കാരം തിരിച്ചുനൽകിയത്. മുസ്ലിംകളെ ആൾക്കൂട്ടം ആക്രമിക്കുന്നതും ഇസ്ലാമോഫോബിയയും പടരുകയാണ്. ഒരു സംഭവത്തിൽ വിലപിച്ച് തീരുംമുേമ്പ അടുത്തത് ഉണ്ടാവുന്നു. ഭീതിയുടെയും ഭീകരതയുടെയും അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇന്നത്തെ സർക്കാറിന് കീഴിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാന്തവത്കരണം സ്വാഭാവികമായിക്കഴിഞ്ഞു.
ന്യൂനപക്ഷ സമുദായങ്ങളുടെ അന്തസ്സും സുരക്ഷിതത്വവും ഭരണഘടന അവകാശവും ഉറപ്പുവരുത്താൻ കമീഷൻ സജീവമായി ഇടപെടേണ്ടതായിരുന്നു. പകരം ഭരണഘടനാതീതമായി പ്രവർത്തിക്കുന്നവരെപോലെ പൊലീസ് കെട്ടിച്ചമക്കുന്ന ആരോപണത്തിന് അനുസരിച്ച് ന്യൂനപക്ഷ കമീഷൻ ചെയർമാൻ മുസ്ലിംകളോട് പാകിസ്താനിലേക്ക് പോകാനാണ് ആവശ്യപ്പെട്ടത്. ഹിറ്റ്ലറുടെ ജർമനിയുടേതിന് സമാനമായി മുസ്ലിംകളെ ജനങ്ങളുടെയും ഭരണകൂടത്തിെൻറയും ഏറ്റവും വലിയ ഭീഷണിയായി മുദ്രകുത്തുകയാണ്. വർഗീയ പ്രത്യയശാസ്ത്രത്തിന് ഭരണകൂടവും മാധ്യമങ്ങളും നിയമസാധുത നൽകുകയാണെന്നും അവർ പറഞ്ഞു. ദലിത് മനുഷ്യാവകാശ പ്രവർത്തകൻ രാജേഷ്, സാമൂഹിക പ്രവർത്തകരായ ഉവൈസ് സുൽത്താൻ ഖാൻ തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.