കോവിഡ് മുക്തി നേടിയ കോൺഗ്രസ് നേതാവിന് സാമൂഹിക അകലം കാറ്റിൽപറത്തി സ്വീകരണം
text_fieldsമുംബൈ: കോവിഡിൽ നിന്ന് മുക്തിനേടിയ കോൺഗ്രസ് നേതാവിന് സാമൂഹിക അകലം കാറ്റിൽപറത്തി സ്വീകരണമൊരുക്കി പ്രവർത്തകർ. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള മുംബൈയിലാണ് സംഭവം. രോഗം ഭേദമായ ശേഷം വീട്ടിലെത്തിയ കോൺഗ്രസ് നേതാവ് ചന്ദ്രകാന്ത് ഹന്ദോറിന് അഭിവാദ്യമർപ്പിക്കാനായി നൂറുകണക്കിന് പേരാണ് ശനിയാഴ്ച രാത്രി നേതാവിെൻറ വീട്ടുമുറ്റത്ത് തടിച്ചുകൂടിയത്.
ഡ്രംസ് കൊട്ടിയും പടക്കം പൊട്ടിച്ചുമാണ് പ്രവർത്തകർ മുൻമന്ത്രി കൂടിയായ ചന്ദ്രകാന്തിനെ അഭിവാദ്യം ചെയ്തത്. സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടിനിന്ന് നേതാവിെന സ്വീകരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. രാത്രി വീടിനുപുറത്ത് നിർത്തിയിട്ട കാറിൽനിന്നും വീട്ടിനകത്തേക്ക് പോകുന്നതിനിടെ പ്രവർത്തകർ അദ്ദേഹത്തിെൻറ ചുറ്റുംകൂടി. നിരവധി പേർ ചിത്രങ്ങളും വിഡിയോകളും പകർത്തുന്നുമുണ്ടായിരുന്നു.
കോവിഡ് രോഗികൾ ഏറ്റവും കൂടുതലുള്ള മുംബൈയിൽ സാമൂഹിക അകലം പാലിക്കണമെന്ന കർശന നിർദേശം നിലനിൽക്കെയാണ് രോഗമുക്തി നേടിയ നേതാവിനെ അഭിവാദ്യം ചെയ്യാനായി പ്രവർത്തകർ തടിച്ചുകൂടിയത്. 38,442 പേർക്കാണ് മുംബൈയിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.