സാമൂഹിക അകലവും മാസ്കുമില്ല; ഇന്ദോറിൽ സ്ത്രീകളെ പങ്കെടുപ്പിച്ച് ബി.ജെ.പിയുടെ പ്രചരണ റാലി
text_fieldsഇന്ദോര്‍: മധ്യപ്രദേശിലെ ഇന്ദോറില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്ത കലശ് യാത്ര വിവാദത്തില്‍. സംസ്ഥാനമന്ത്രി തുള്‍സി സിലാവതിന് പിന്തുണയർപ്പിച്ച് അനുയായികളായ ബി.ജെ.പി പ്രവര്‍ത്തകരാണ് കലശ് യാത്ര എന്ന പേരിൽ വൻ റാലി നടത്തിയത്. മുഖാവരണമോ, സാമൂഹിക അകലമോ പാലിക്കാതെ നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.
മാസ്ക് പോലുമില്ലാതെ വനിതകള്‍ കൂട്ടമായി തലയില്‍ കലശവുമായി പോകുന്ന വീഡിയോ പുറത്തുവന്നതോടെ, സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. വിഡിയോയിൽകോവിഡ് പ്രോട്ടോക്കാൾ ലംഘനത്തിന് സംഘാടകര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും, റിപ്പോര്‍ട്ട് നല്‍കാനും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് നിര്‍ദേശം നല്‍കിയതായി ഇന്ദോര്‍ ജില്ലാ കലക്ടര്‍ മനീഷ് സിങ് വ്യക്തമാക്കി.
കലശ് യാത്രയോട് അനുബന്ധിച്ച് സാരി വിതരണവും സംഘടിപ്പിച്ചിരുന്നു. പുറത്തുവന്ന വിഡിയോയിൽ വാദ്യഘോഷങ്ങൾക്കൊപ്പം സ്ത്രീകൾ നൃത്തം ചെയ്യുന്നതും കാണാം. ചെറിയ പെൺകുട്ടികളെയും റാലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജ്യോതിരാദിത്യസിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ നേതാവാണ് തുള്‍സി സിലാവത്. നിലവിൽ അദ്ദേഹം ജലവിഭവ മന്ത്രിയാണ്. നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാർഥിയായി സിലാവത് മല്‍സരിക്കുന്നുണ്ട്. ഇതിൻെറ മുന്നോടിയായാണ് കോവിഡ് നിയമങ്ങളും ലംഘിച്ച് വന്‍ റാലി സംഘടിപ്പിച്ചത്.
ജൂണിൽ സിലാവതിനും ഭാര്യക്കും കോവഡ് ബാധിച്ചിരുന്നു. ആഗസ്റ്റിലാണ് ഇരുവരും കോവിഡ് മുക്തരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.