ഭോപ്പാൽ ഏറ്റുമുട്ടൽ കൊല: സംശയമുനയുമായി സോഷ്യൽ മീഡിയ
text_fieldsഭോപ്പാൽ: ഭോപ്പാൽ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട സിമി പ്രവർത്തകരെ ഏറ്റുമുട്ടലിൽ വധിച്ചുവെന്ന മധ്യുപ്രദേശ് സർക്കാറിൻെറ അവകാശവാദത്തെ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്ത്. പൊലീസ് ചെയ്തിക്കെതിരെ സംശയമുനകൾ സാമൂഹികമാധ്യമങ്ങളിൽ ശക്തമാണ്. ഇതിനിടെ വെടിവെപ്പിൻെറ ഒരു വീഡിയോ ക്ലിപ്പ് കൂടി പുറത്ത് വന്നതോടെ ഈ ഏറ്റുമുട്ടൽ വ്യാജമെന്ന് സംശയിക്കാവുന്ന തരത്തിലേക്ക് സോഷ്യൽ മീഡിയ മാറിയിട്ടുണ്ട്.
അതിനിടെ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അരുൺ യാദവ്, സി.പി.എം സംസ്ഥാന സെക്രട്ടറി ബാദൽ സരോജ് എന്നിവരും സംഭവത്തിലെ ദുരൂഹത ചോദ്യം ചെയ്തു. സുരക്ഷാ പിഴവുകൾ ചോദ്യം ചെയത് മുതിർന്ന കോൺഗ്രസ് നേതാക്കളായ ദിഗ്വിജയ് സിംഗ്,കമൽനാഥ് എന്നിവരുൾപ്പെടെയും സർക്കാറിനെതിരെ രംഗത്തെത്തി. ജയിൽചാട്ടവും ഏറ്റുമുട്ടൽ കൊലയിലും സംശയവുമായി നിരവധി മുതിർന്ന പത്രപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ട്വിറ്റർ, ഫേസ്ബുക്ക് വഴി വിമർശമുയർത്തി.
അതേസമയം ജയിൽപുള്ളികളുടെ കയ്യിൽ തോക്കുകൾ ഇല്ലായിരുന്നെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ് പറഞ്ഞു. എന്നാൽ പോലീസിനെതിരെ പ്രതികൾ വെടിയുതിർത്തതായി ഭോപ്പാൽ ഇൻസ്പെക്ടർ ജനറൽ വ്യക്തമാക്കി. ഇരുവരുടെയും പ്രതികരണങ്ങളിലെ വൈരുദ്ധ്യവും സാമൂഹികമാധ്യമങ്ങൾ ചോദ്യം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.