2013ൽ യുദ്ധവിമാനം തകർന്നത് പൈലറ്റിെൻറ അമിത സമൂഹ മാധ്യമ ഉപയോഗം മൂലം - വ്യോമസേന മേധാവി
text_fieldsബംഗളൂരു: സമൂഹി മാധ്യമങ്ങളുടെ അമിത ഉപയോഗം മൂലമുണ്ടായ ഉറക്കക്കുറവാണ് 2013ലെ വ്യോമസേനയുടെ യുദ്ധവിമാനത്തകർച്ചയിലേക്ക് നയിച്ചതെന്ന് എയർ ചീഫ് മാർഷൽ ബി.എസ് ധനോവ. രാത്രി സമയങ്ങളിൽ സമൂഹ മാധ്യമങ്ങളുടെ അമിത ഉപയോഗം മൂലം പൈലറ്റുമാർ ആവശ്യത്തിന് ഉറങ്ങുന്നില്ല. ഉറക്കക്കുറവ് പലപ്പോഴും അപകടങ്ങളുണ്ടാക്കുകയാണ്. 2013ലെ യുദ്ധ വിമാന തകർച്ച പൈലറ്റിെൻറ ഉറക്കക്കുറവ് മൂലമുണ്ടായതാണെന്നും ധനോവ പറഞ്ഞു.
40 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ താപനിലയിൽ യാത്ര അനുവദിക്കാറില്ല എന്നതിനാൽ പരിശീലന പറക്കലുകൾ നേരത്തെയാണ് നടത്തുക. എന്നാൽ എല്ലാവരും രാത്രി വൈകിയും സമൂഹ മാധ്യമങ്ങളിൽ മുഴുകുകയാണ്. രാവിലെ ആറിന് മുമ്പായാണ് പലപ്പോഴും പരിശീലനങ്ങൾ ഉണ്ടാവുക. ഇതുമൂലം പൈലറ്റുമാർക്ക് വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ല- ധനോവ പറഞ്ഞു.
രാജസ്ഥാനിലെ ഉത്തർലെയിൽ 2013ൽ ഉണ്ടായ യുദ്ധവിമാന തകർച്ച പൈലറ്റ് ദിവസങ്ങളായി വേണ്ടത്ര ഉറങ്ങാത്തതുമൂലമാണ് സംഭവിച്ചത്. ഇത് നാം ഇന്ന് നേരിടുന്ന പുതിയ വെല്ലുവിളിയാണെന്നും ധനോവ കൂട്ടിച്ചേർത്തു.
പൈലറ്റുമാർ ആവശ്യത്തിന് ഉറങ്ങിയിട്ടുണ്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്ന സംവിധാനം ഏർപ്പെടുത്തണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എയറോസ്പേസ് മെഡിസിനോട് ധനോവ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.