"ഈറ്റ് ഫൈവ് സ്റ്റാർ ഡു നത്തിങ്"; ലോക ചോക്ലേറ്റ് ദിനത്തിൽ പളനിസ്വാമിയെ പരിഹസിച്ച് ഡി.എം.കെ
text_fieldsചെന്നെ: ലോക ചോക്ലേറ്റ് ദിനത്തിൽ എ.ഐ.എ.ഡി.എം.കെ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ" ഈറ്റ് ഫൈവ് സ്റ്റാർ ഡു നത്തിങ്' എന്ന അടികുറിപ്പിൽ സാമൂഹ്യ മാധ്യമത്തിൽ പരിഹസിച്ച് ഡി.എം.കെ. തമിഴ്നാടിന്‍റെ ദീർഘകാലമായുള്ള നിരവധി ആവശ്യങ്ങളോടുള്ള പളനിസ്വാമിയുടെ നിഷ്ക്രിയത്വത്തെ വിമർശിക്കുന്നതിനുവേണ്ടിയാണ് അദ്ദേഹത്തിന്‍റെ കാരിക്കേച്ചറിൽ അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ ഡി.എം.കെ പോസ്റ്റു ചെയ്തത്. നീറ്റ് നിരോധനം, വിദ്യാഭ്യാസ ഫണ്ട് അനുവദിക്കൽ, കീലാഡി പുരാവസ്തു കണ്ടെത്തലുകൾ, തമിഴ് ഭാഷക്കുവേണ്ടിയുള്ള ഫണ്ടിഗ് ഉൾപ്പെടെ നിരവധി പ്രശ്നങ്ങളെ പ്രതിനിധീകരിക്കുന്നതാണ് പോസ്റ്റ്.
ഭരണ പക്ഷത്തുള്ള ഡി.എം.കെയെ പരാജയപ്പെടുത്തുന്നതിന് സമാന ചിന്താഗതിയുള്ളവരോട് ഒരുമിക്കാൻ പളനിസ്വാമി ആഹ്വാനം ചെയ്തിരുന്നു. തന്‍റെ തിരഞ്ഞെടുപ്പ് കാമ്പയിൻ ലോഗോ 'മക്കളൈ കാപ്പോം, തമിഴകത്തൈ മീറ്റ്പോം' പുറത്തിറക്കുന്ന വേളയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആഹ്വാനം ചെയ്തതത്. ഡി.എം.കെയെ തോൽപ്പിക്കാൻ സമാന ആശയമുള്ള പാർട്ടികളുമായി സഖ്യം രൂപീകരിക്കാൻ തങ്ങൾ തയാറാണെന്നാണ് പളസ്വാമി പറഞ്ഞത്. തമിഴ് നടൻ വിജയുടെ തമിഴക വെട്രി കഴകം ഉൾപ്പെടെ ബി.ജെ.പിയെ എതിർക്കുന്ന ആരുമായും സഖ്യം രൂപീകരിക്കാൻ തയാറാണെന്നാണ് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയുമായി ചേർന്നു പ്രവർത്തിക്കാൻ എ.ഐ.എ.ഡി.എം.കെ തീരുമാനിച്ചെങ്കിലും തമിഴക വെട്രി കഴകം ഒറ്റക്ക് നിന്ന് മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 2026ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് പളനി സ്വാമി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇത് വെറുമൊരു തിരഞ്ഞെടുപ്പ് കാമ്പയിൻ മാത്രമല്ലെന്നും സ്റ്റാലിനെ തോൽപ്പിക്കുകയാണ് ഇവരുടെ പ്രധാന ആവശ്യമെന്നും അവർ പറഞ്ഞു. ഇന്നു മുതലാണ് എ.ഐ.എഡി.എം.കെ ഇലക്ഷൻ കാമ്പയിൻ ആരംഭിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.