സമൂഹമാധ്യമങ്ങളിലൂടെ ജഡ്ജിമാർക്കെതിരെ പോസ്റ്റിട്ടതിന് മൂന്ന് പേർകൂടി അറസ്റ്റിൽ
text_fieldsവിജയവാഡ: ജഡ്ജിമാർക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തി പരാമർശം നടത്തിയെന്നാരോപിച്ച് സി.ബി.ഐ ഫയൽ ചെയ്ത കേസിൽ മൂന്ന് പ്രതികളെക്കൂടി അറസ്റ്റ് ചെയ്തു. പ്രതികളെ വൈദ്യപരിശോധനക്ക് വിധേയരാക്കിയ ശേഷം വിജയവാഡയിലെ കോടതിയിൽ ഹാജരാക്കിയതായി സി.ബി.ഐ അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 14 ആയി.
നീതിന്യായ വ്യവസ്ഥക്കും ജഡ്ജിമാർക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് 2021 നവംബർ 11 നാണ് 16 പേർക്കെതിരെ ഐ.പി.സി സെക്ഷൻ 153(എ), 504, 505 (2), 506, ഐ.ടി ആക്ട് 2000ലെ സെക്ഷൻ 67 എന്നീ വകുപ്പുകൾ പ്രകാരം സി.ബി.ഐ കേസെടുത്തത്. കേസിൽ ഇനി രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. അഭിഭാഷകരായ കലാനിധി ഗോപാല കൃഷ്ണ, മെട്ട ചന്ദ്രശേഖർ, ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
ജഡ്ജിമാരെ അപകീർത്തിപ്പെടുത്തണമെന്ന് മനംപൂർവ്വം ലക്ഷ്യംവെച്ചാണ് പ്രതികൾ സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റിട്ടതെന്ന് സി.ബി.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.