ജനം നിയമം കൈയിലെടുത്തു, പൊലീസ് പുലിവാല് പിടിച്ചു
text_fields‘പൊലീസുകാർക്കെന്താ കൊമ്പുേണ്ടാ...? എന്ന് ചോദിക്കുന്നത് ഇപ്പോൾ ഹൈദരാബാദ് നഗരത്തിലെ സാധാരണക്കാരാണ്. അവർക്കൊപ്പം ചില രാഷ്ട്രീയ പ്രവർത്തകരുമുണ്ട്..
സംഭവം സിമ്പിളും പവർഫുളുമാണ്. ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനവുമായി റോഡിലിറങ്ങുന്നവരുടെ കഴുത്തിനു പിടിക്കാൻ സദാ കഴുകൻ കണ്ണുകളുമായി ഹൈദരാബാദ് നഗരത്തിൽ െപാലീസ് റോന്തു ചുറ്റുന്നുണ്ട്. ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ സമയമെത്തും മുമ്പ് ആയുസൊടുങ്ങുമെന്നും അതിനെക്കാൾ കഷ്ടമാണ് അപകടത്തിൽ പെട്ട് എഴുന്നേൽക്കാൻ വയ്യാതെ കിടക്കുന്നതെന്നുമൊക്കെ പൊലീസ് പറഞ്ഞുകൊടുക്കാഞ്ഞിട്ടല്ല. പക്ഷേ, ഹെൽമെറ്റ് ധരിക്കാതെ റോഡിലിറങ്ങുന്നവരുടെ എണ്ണത്തിൽ ഒരു കുറവുമില്ലാതെയായി. 100 രൂപ ഫൈൻ അടച്ചാൽ ഹെൽമെറ്റില്ലാതെ ഒരു ദിവസം മുഴുവൻ ആ ചെല്ലാനും കൈയിൽ പിടിച്ച് കറങ്ങാം എന്ന അവസ്ഥയിലായി.
എന്നാൽ, കാണുന്നിടത്തൊക്കെ വെച്ച് ഫൈൻ അടിക്കാൻ പൊലീസ് തീരുമാനിച്ചേപ്പാൾ ഒരാൾ തന്നെ പലവട്ടം കുടുങ്ങുന്ന അവസ്ഥയിലായി. എന്നിട്ടും രക്ഷയില്ലാെത വന്നപ്പോൾ പിടിക്കപ്പെടുന്നവർക്ക് രണ്ടു തവണ നിർബന്ധിത കൗൺസലിങ്ങിന് വിധേയമാക്കാൻ തീരുമാനിച്ചു. ഇൗ വർഷം ആദ്യത്തെ നാല് മാസത്തിനുള്ളിൽ പിഴയായി ഹൈദരാബാദ് സിറ്റി പൊലീസിന് കിട്ടിയത് 2.69 കോടിയാണ്. 2,68,995 പേരാണ് നിയമം ലംഘിച്ചത്.
നഗരത്തിലെവിടെയും ഹെൽമെറ്റ് പിടുത്തക്കാരായ പൊലീസുകാരുടെ ബഹളമായി. അപ്പോഴാണ് നാട്ടുകാർ ഒരുകാര്യം ശ്രദ്ധിക്കുന്നത്. പൊലീസുകാരൊന്നും ഇൗ നാട്ടുകാരല്ലേ...? അവർക്കെന്താ കൊമ്പുണ്ടോ...?
ഹെൽമെറ്റില്ലാത്തതിന് നാട്ടുകാരെ പിടിക്കുന്ന പൊലീസുകാരും ഹെൽമെറ്റില്ലാതെ യാത്ര ചെയ്യുന്നുണ്ട്... അപ്പോൾ അവരെ ആരാണ് പിടികൂടുക..? അരാണ് അവർക്ക് ഫൈൻ അടിക്കുക...?
പൊലീസിനെ ന്യായം പഠിപ്പിക്കാൻ ചെന്നാൽ വിവരം വീട്ടിലറിയും എന്നറിയാവുന്നതിനാൽ നാട്ടുകാർ ആ വഴിക്കുേപായില്ല. പകരം അവർ പൊലീസിനിട്ട് മുട്ടൻ പണി കൊടുത്തു. വഴിയിൽ ഹെൽമെറ്റില്ലാതെ ബൈക്കോടിച്ചു പോകുന്ന സകല പൊലീസുകാരുടെയും ഫോേട്ടാ എടുത്ത് സോഷ്യൽ മീഡിയയിൽപ പ്രചരിപ്പിക്കാൻ തുടങ്ങി...
ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മജ്ലിസ് ബചാവോ തെഹ്രീക് (എം.ബി.ടി) എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവ് അംജദുല്ലാ ഖാനാണ് ഇൗ സോഷ്യൽ മീഡിയ കാമ്പയിനു പിന്നിൽ. പൊലീസുകാർ ഹെൽമെറ്റില്ലാതെ ബൈക്കിൽ യാത്ര ചെയ്യുന്നതും യാത്രക്കിടയിൽ അവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും നിയമം ലംഘിച്ച് പൊലീസ് വാഹനങ്ങൾ പാർക്ക് ചെയ്തിരുക്കുന്നതുമായ ചിത്രങ്ങൾ ഖാൻ ട്വീറ്റ് ചെയ്യാൻ തുടങ്ങിയതോടെയാണ് അതൊരു കാമ്പയിനായി മാറിയത്. തെലങ്കാന ഡി.ജി.പി അനുരാഗ് ശർമയെ സംബോധന ചെയ്തുകൊണ്ടായിരുന്നു അംജദുല്ലാ ഖാൻറെ ട്വിറ്റർ ബോംബുകൾ.
ഇതോടെ നാട്ടുകാരും തുടങ്ങി പൊലീസിന് പണികൊടുക്കാൻ. അവർ നമ്പർ പ്ലേറ്റടക്കമുള്ള ചിത്രങ്ങളെടുത്ത് അംജദുല്ല ഖാന് അയച്ചുകൊടുക്കാൻ തുടങ്ങി. അദ്ദേഹം അത് ട്വിറ്ററിലൂടെ കാമ്പയിനുമാക്കി.
സോഷ്യൽ മീഡിയയുടെ സാധ്യത ഉപയോഗിച്ച് ജനം ‘നിയമം കൈയിലെടുത്ത’തോടെ ഹൈദരാബാദ് പൊലീസ് പുലിവാല് പിടിച്ചമട്ടിലായിരിക്കുകയാണ്. നാട്ടുകാരുടെ മൊബൈൽ ഫോണുകൾ ഇപ്പോൾ പൊലീസിനു നേരേ ഫോക്കസ് ചെയ്തിരിക്കുകയാണ്.
വന്നുവന്ന് നാട്ടുകാരെ പേടിച്ച് ഒരു നിയമലംഘനം ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ് ഹൈദരാബാദ് പൊലീസ്. പൊലീസിെൻറ കാര്യത്തിൽ മാത്രമല്ല, മറ്റ് പല നിയമലംഘനങ്ങളും അഴിമതിയും കെടുകാര്യസ്ഥതയും ഇങ്ങനെ സോഷ്യൽ മീഡിയയിലൂടെ കാമ്പയിനായി പുറത്തുകൊണ്ടുവരാൻ കഴിയുമെന്നാണ് ഇപ്പോൾ ഹൈദരാബാദിലെ സംസാരം. പൈപ്പു പൊട്ടി വെള്ളം പാഴാകുന്നതും ശുചീകരണ പ്രവർത്തനം നടത്താത്ത തെരുവുകളും കത്താത്ത വഴിവിളക്കുകളുമൊക്കെ ആളുകൾ ഇേപ്പാൾ ആവേശത്തോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.