സാമൂഹിക പ്രവർത്തനവും കോഴ്സുകളും ഏകീകൃത ഏജൻസിക്ക് കീഴിൽ
text_fieldsന്യൂഡൽഹി: രാജ്യത്ത് സാമൂഹിക പ്രവർത്തനവും അതിനുള്ള പ്രഫഷനൽ കോഴ്സുകളും അടക്കം ഏകീകൃത ഏജൻസിയുടെ മേൽനോട്ടത്തിൽ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ നിയമ നിർമാണത്തിന് ഒരുങ്ങുന്നു. വിവിധ സർവകലാശാലകളിലെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപകരുമായി കേന്ദ്ര സർക്കാർ കരട് ബിൽ സംബന്ധിച്ച കൂടിയാലോചന തുടങ്ങി. ഇതിനായി നാഷനൽ കൗൺസിൽ ഒാഫ് സോഷ്യൽ വർക്ക് (എജുക്കേഷൻ ആൻഡ് പ്രാക്ടീസ്) ബിൽ 2020 എന്ന പേരിൽ നിയമ നിർമാണത്തിെൻറ അവസാന മിനുക്കുപണിയിലാണ് സർക്കാർ.
ദേശീയ വിദ്യാഭ്യാസനയത്തിലൂടെ ഉന്നത വിദ്യാഭ്യാസരംഗത്ത് മോദി സർക്കാർ കൊണ്ടുവരുന്ന നിർണായക മാറ്റങ്ങൾക്ക് അനുസൃതമായിട്ടാണ് നിയമനിർമാണമെന്ന് ചർച്ചക്കായി വിദഗ്ധർക്ക് അയച്ചുകൊടുത്ത പശ്ചാത്തലക്കുറിപ്പിലുണ്ട്. രാജ്യത്തിെൻറ സുസ്ഥിരവികസനവും സാമൂഹികക്ഷേമവും ഉറപ്പുവരുത്താനായി സാമൂഹികപ്രവർത്തന വിദ്യാഭ്യാസത്തിെൻറയും പ്രയോഗത്തിെൻറയും ഗുണനിലവാരം, സ്വയംഭരണം, പുതിയ ആശയങ്ങൾ എന്നിവ നിയന്ത്രിക്കുകയാണ് കൗൺസിലിെൻറ ലക്ഷ്യം.
സാമൂഹിക പ്രവർത്തനരംഗത്ത് നൈതികത കൊണ്ടുവരാനും സോഷ്യൽ വർക്ക് കോഴ്സുകളെയും സ്ഥാപനങ്ങളെയും പ്രഫഷനലുകളെയും ഏേകാപിപ്പിക്കാനും ഗുണനിലവാരം മെച്ചപ്പെടുത്താനും ദേശീയ കൗൺസിൽ വേണമെന്ന് യു.പി.എ സർക്കാറിെൻറ പരിഗണനക്ക് വന്നതായിരുന്നു. മറ്റു പ്രഫഷനുകളെപോലെ സാമൂഹിക പ്രവർത്തനമേഖലയെ മാറ്റാനും ഗുണനിലവാരം വർധിപ്പിക്കാനും യൂനിവേഴ്സിറ്റി ഗ്രാൻഡ് കമീഷൻ നിയോഗിച്ച പരിശോധന സമിതി ദേശീയ കൗൺസിലുണ്ടാക്കാൻ 1980ൽ ശിപാർശ ചെയ്തിരുന്നു. ദേശീയ കൗൺസിൽ സ്ഥാപിക്കുന്നതിന് കരട് ബിൽ ഉണ്ടാക്കാൻ 1995ൽ കൂടിയാലോചനയും നടന്നു.
എന്നാൽ, ദേശീയ വിദ്യാഭ്യാസനയം പോലെ തങ്ങൾക്ക് മുമ്പാകെ വന്ന നിർദേശത്തിൽ മൂർത്തമായ തീരുമാനമെടുക്കാതെ യു.പി.എ സർക്കാർ തൊടാതെ വെച്ച ഫയലാണ് എൻ.ഡി.എ സർക്കാർ പൊടി തട്ടിയെടുത്തത്. നിതി ആയോഗ് ഡെപ്യൂട്ടി അഡ്വൈസർ മുനിരാജുവിെൻറ നേതൃത്വത്തിൽ ഇൗ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ വിളിച്ചുചേർത്താണ് കരട് ബിൽ തയാറാക്കുന്നത്. കരട് ബിൽ കേന്ദ്ര സർക്കാറിന് സമർപ്പിക്കുന്നതിനു മുമ്പുള്ള അവസാന കൂടിയാലോചനയാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.