മമതയോട് മമത കാട്ടിയാൽ നേട്ടം ബി.ജെ.പിക്ക് -സി.പി.എം
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനോട് ഏതെങ്കിലും വിധത്തിൽ മമത കാട്ടിയാൽ നിയമസഭ തെരഞ്ഞെടുപ്പിൽ ഗുണഫലം കിട്ടുന്നത് ബി.ജെ.പിക്കായിരിക്കുമെന്ന് സി.പി.എം. ബി.ജെ.പിയെ തുരത്താൻ മമതയുമായി സി.പി.എമ്മും ഇടതു മുന്നണിയും സഹകരിക്കണമെന്ന് ബംഗാളിനു പുറത്തുള്ള ഇടതു കേന്ദ്രങ്ങളും ലിബറൽ സമീപനമുള്ളവരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് ആത്മഹത്യാപരമാണ്. മമതയോട് മൃദു സമീപനം ഉണ്ടായാൽ തൃണമൂൽ കോൺഗ്രസിനെതിരെ നിൽക്കുന്ന വോട്ടർമാർ ബി.ജെ.പിയെ തുണച്ചെന്നു വരും. തൃണമൂൽ ഭരണത്തോട് കടുത്ത അതൃപ്തി സംസ്ഥാനത്തു നിലനിൽക്കുന്നുണ്ട്. പീപ്ൾസ് ഡമോക്രസിയിലെ മുഖപ്രസംഗത്തിൽ സി.പി.എം നേതൃത്വം വിശദീകരിച്ചു.
ഇടതു മുന്നണിയും കോൺഗ്രസും ബി.ജെ.പി, തൃണമൂൽ വിരുദ്ധ ശക്തികളും ഒന്നിക്കുകവഴി ബി.ജെ.പിക്ക് അധിക പിന്തുണ കിട്ടാതിരിക്കുമെന്ന് മുഖപ്രസംഗത്തിൽ പറഞ്ഞു. ബി.ജെ.പി ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. കേരളത്തിൽ ബി.ജെ.പിയും കോൺഗ്രസും പിന്നാമ്പുറ ചങ്ങാത്തം ഉണ്ടാക്കിയെന്നു വരും. അതിനെതിരെ ജാഗ്രത ആവശ്യമാണ്. എൽ.ഡി.എഫ് അധികാരത്തിൽ വരാൻ അനുകൂലമാണ് സാഹചര്യങ്ങൾ. കേരള കോൺഗ്രസും എൽ.ജെ.ഡിയും ഇടതുമുന്നണിയിൽ എത്തിയത് കൂടുതൽ വിശ്വാസം പകരുന്ന കാര്യമാണെന്നും മുഖപ്രസംഗത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.