സൊഹ്റാബുദ്ദീൻ കേസ്; രാഷ്ട്രീയ നേതാക്കളെ കുടുക്കാൻ സി.ബി.െഎ തിരക്കഥ തയാറാക്കിയെന്ന് കോടതി
text_fieldsമുംബൈ: സൊഹ്റാബുദ്ദീൻ, കൗസർബി, തുൾസിറാം പ്രജാപതി എന്നിവരെ വ്യാജ ഏറ്റുമുട്ടലിൽ കൊ ലപ്പെടുത്തിയ കേസിൽ സി.ബി.െഎയുടെ അന്വേഷണം രാഷ്ട്രീയ നേതാക്കളെ കുടുക്കാനായി മുൻ കൂട്ടി നിശ്ചയിച്ച കഥകളുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന് വിചാരണ കോടതി. തെളിവ ുകളുടെ അഭാവം ചൂണ്ടിക്കാട്ടി കേസിൽ 22 പ്രതികളെയും വെറുതെ വിട്ട് പ്രത്യേക സി.ബി.െഎ കോട തി ജഡ്ജി എസ്.ജെ. ശർമ പുറപ്പെടുവിച്ച 350 പേജ് വിധിയിലാണ് സി.ബി.െഎയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്തത്. മൂന്നു ജീവനുകൾ നഷ്ടമായതിൽ ദുഃഖമുണ്ടെങ്കിലും തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെ വിടുകയാണെന്ന് പ്രസ്താവിച്ച് കോടതി ഡിസംബർ 21ന് പുറപ്പെടുവിച്ച വിധിയുടെ പൂർണരൂപം വെള്ളിയാഴ്ചയാണ് പുറത്തുവന്നത്.
കേസിലെ 16ാം പ്രതിയായ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്ക് വിടുതൽ നൽകി തെൻറ മുൻഗാമിയായ ന്യായാധിപൻ എം.ബി. ഗോസ്വാമി നേരേത്ത ഉത്തരവിട്ടപ്പോൾ, അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് പരാമർശിച്ചിരുന്നതായി എസ്.ജെ. ശർമ വിധിപ്രസ്താവത്തിൽ എടുത്തു പറഞ്ഞു. ‘‘കോടതി മുമ്പാകെ വന്ന തെളിവുകൾ പരിശോധിച്ചതിൽനിന്നും സാക്ഷികളെ വിസ്തരിച്ചതിൽനിന്നും വ്യക്തമായത്, അന്വേഷണ ഏജൻസിക്ക് മുൻകൂട്ടി നിശ്ചയിച്ച കഥയുണ്ടായിരുന്നുവെന്നാണ്. ഇത് രാഷ്ട്രീയ നേതാക്കളെ കേസിൽ ഉൾപ്പെടുത്താനുള്ള പദ്ധതിയാണെന്ന് പറയാൻ എനിക്ക് മടിയില്ല’’ -വിധിയിൽ പറയുന്നു. കുറ്റകൃത്യത്തിലെ സത്യാവസ്ഥ കണ്ടെത്തുന്നതിനും അപ്പുറമുള്ള ലക്ഷ്യമായിരുന്നു സി.ബി.െഎക്ക് എന്നും അന്വേഷണം നടത്തുന്നതിനു പകരം ലക്ഷ്യം കൈവരിക്കുകയായിരുന്നു അവർ ചെയ്തെതന്നും വിധിയിൽ പറയുന്നു.
രാഷ്ട്രീയ നേതാക്കളെ കുടുക്കാൻ തങ്ങളുടെ മൊഴികളെ സി.ബി.െഎ തെറ്റായി ചേർക്കുകയായിരുന്നുവെന്ന് സാക്ഷികൾ കോടതി മുമ്പാകെ തുറന്നുപറഞ്ഞു’’ -ശർമ വിശദീകരിച്ചു. സി.ബി.െഎ ധൃതിപ്പെട്ട് അന്വേഷണം അവസാനിപ്പിച്ചതിെൻറ അർഥം വ്യക്തമായ തെളിവുകൾ നിരത്താൻ ഇല്ലാതിരുന്നു എന്നതാണ്.‘‘ഗൂഢാലോചനയെപ്പറ്റി ഒരു അറിവും ഇല്ലാത്ത നിരപരാധികളാണ് കേസിൽ ഉൾപ്പെടുത്തപ്പെട്ട പൊലീസുകാർ എന്നാണ് കോടതിക്ക് ബോധ്യപ്പെട്ടത്’’ -വിധിയിൽ പറയുന്നു.
എന്നാൽ, ഇത്രയും ക്രൂരമായ ഒരു കുറ്റകൃത്യം നടന്നിട്ടും കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോകുന്നതിൽ ഇരകളുടെ കുടുംബാംഗങ്ങൾക്കും സമൂഹത്തിനുമുണ്ടായ നിരാശ കോടതി കാണാതിരിക്കുന്നില്ല. ‘‘പേക്ഷ, ധാർമിക ബോധ്യത്തിെൻറയും സംശയത്തിെൻറയും അടിസ്ഥാനത്തിൽ മാത്രം പ്രതികളെ ശിക്ഷിക്കാൻ നിയമം അനുവദിക്കുന്നില്ല. ക്രിമിനൽ കേസിൽ സത്യം തെളിയിേക്കണ്ട ബാധ്യത കൈമാറപ്പെടുന്നില്ല. എല്ലായ്പോഴും ആ ബാധ്യത പ്രോസിക്യൂഷെൻറ ചുമലിലാണ്. പ്രതികൾ കുറ്റക്കാരല്ല എന്നു വിധിക്കാതെ കോടതിക്ക് വേറെ നിർവാഹമില്ല. കൊല്ലപ്പെട്ടവരെ പൊലീസ് തട്ടിക്കൊണ്ടുപോയതായി തെളിയിക്കാനും സി.ബി.െഎക്ക് കഴിഞ്ഞില്ല’’ -കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.