സൊഹ്റാബുദ്ദീൻ കേസ്: മൂന്ന് െഎ.പി.എസുകാർക്ക് ബോംെബ ഹൈകോടതി നോട്ടീസ്
text_fieldsമുംബൈ: സൊഹ്റാബുദ്ദീൻ ശൈഖ്, തുൾസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കൊലക്കേസുകളിലെ വിചാരണയിൽനിന്ന് ഒഴിവാക്കിയത് ചോദ്യംചെയ്തുള്ള ഹരജിയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരായ ഡി.ജി. വൻസാര, രാജ്കുമാർ പാണ്ഡ്യൻ, എം.എൻ. ദിനേഷ് എന്നിവർക്ക് ബോംെബ ഹൈകോടതി നോട്ടീസ്.
2006 ആഗസ്റ്റിനും കഴിഞ്ഞ ആഗസ്റ്റിനും ഇടയിൽ ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷായെയും 14 പൊലീസ് ഉദ്യോഗസ്ഥരെയും വിചാരണയിൽനിന്ന് പ്രത്യേക സി.ബി.െഎ കോടതി ഒഴിവാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സൊഹ്റാബുദ്ദീെൻറ സഹോദരൻ റുബാബുദ്ദീൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ബദർ മൂവർക്കും നോട്ടീസ് അയച്ചത്. എന്നാൽ, ഹരജിയിൽ വിധിയാകും വരെ കേസിൽ ശേഷിച്ച 23 പേരുടെ വിചാരണ സി.ബി.െഎ കോടതി നിർത്തിവെക്കണമെന്ന റുബാബുദ്ദീെൻറ അപേക്ഷ ഹൈകോടതി തള്ളി. വിചാരണക്ക് സ്റ്റേ നൽകുന്നതിന് പകരം െഎ.പി.എസ് ഉദ്യോഗസ്ഥർക്ക് എതിരെയുള്ള ഹരജിയിൽ പെട്ടെന്ന് തീർപ്പുകൽപിപ്പിക്കാമെന്ന് കോടതി പറഞ്ഞു.
15 പേരെ കേസിൽനിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത് നേരത്തെ റുബാബുദ്ദീൻ ഹൈകോടതിയെ സമീപിച്ചെങ്കിലും സമ്മർദത്തെ തടർന്ന് പിന്മാറിയിരുന്നു. അന്ന് ജസ്റ്റിസ് രേവതി മോഹിതെ ദെരെ ആയിരുന്നു വാദം കേട്ടത്. പ്രത്യേക കോടതി നടപടിയെ ചോദ്യംചെയ്യാതിരുന്ന സി.ബി.െഎയെ ഹൈകോടതി വിമർശിക്കുകയാണ് ചെയ്തത്. കേസിൽ ശേഷിച്ച പ്രതികൾക്ക് എതിരെ കുറ്റംചുമത്തുന്നത് നിർത്തിവെക്കാൻ സി.ബി.െഎ ആവശ്യപ്പെടാതിരുന്നതും കോടതി വിമർശിക്കുകയുണ്ടായി. വിചാരണ കോടതിക്ക് എതിരെ ഹൈകോടതിയിൽ ഹരജി നൽകുമൊ എന്ന ഹൈകോടതിയുടെ ചോദ്യത്തിന് ഇന്നുവരെ സി.ബി.െഎ മറുപടി നൽകിയിട്ടുമില്ല. െഎ.പി.എസ് ഉദ്യോഗസ്ഥർക്ക് എതിരെ മുൻകൂർ അനുമതി നേടിയില്ലെന്ന് പറഞ്ഞാണ് സി.ബി.െഎ കോടതി അവരെ ഒഴിവാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.