സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ; വിധി ഡിസംബർ 21ന്
text_fieldsമുംബൈ: സൊഹ്റാബുദ്ദീൻ ശൈഖ്, തുൾസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ കോടതിയിൽ അടിയറവു പറഞ്ഞ് പ്ര ോസിക്യൂഷൻ. പ്രതികൾക്കെതിരെ കുറ്റം തെളിയിക്കാൻ തക്ക തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പ്രത്യേക പബ്ല ിക് പ്രോസിക്യൂട്ടർ ബി.പി. രാജു വിചാരണയുടെ അവസാന ദിവസം സി.ബി.െഎ കോടതിയിൽ പറഞ്ഞു. ഇൗ മാസം 21ന് വിധി പ്രഖ്യാപനമു ണ്ടായേക്കും.
കേസന്വേഷണത്തിലും വിചാരണയിലുമുണ്ടായ കാലതാമസവും അന്വേഷണ ഉദ്യോഗസ്ഥരുടെ പിഴവുമാണ് തെളിവു ശേഖരിക്കുന്നതിലെ വീഴ്ചക്ക് കാരണമായി പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടിയത്. സൊഹ്റാബുദ്ദീൻ 2005ലും പ്രജാപതി 2006ലുമാണ് കൊല്ലപ്പെട്ടത്. ഗുജറാത്ത് സി.െഎ.ഡി കേസ് അന്വേഷണം തുടങ്ങുന്നത് 2007ലാണ്. 2010ലാണ് സി.ബി.െഎ കേസ് ഏറ്റെടുക്കുന്നത്. സി.െഎ.ഡി കണ്ടെത്തിയ തെളിവുകളാണ് തങ്ങൾക്കു മുന്നിലുള്ളതെന്നും രാജു കോടതിയിൽ പറഞ്ഞു. കാലതാമസം കാരണം സാക്ഷികളിൽ ഒാർമപ്രശ്നമുണ്ടായതായും മുഖ്യസാക്ഷികൾ കൂറുമാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, സാക്ഷികൾ കൂറുമാറിയാൽ കേസില്ലാതാകില്ലെന്നു പറഞ്ഞ് ഇടപെട്ട ജഡ്ജി എസ്.ജെ. ശർമ അന്വേഷണ ഉദ്യോഗസ്ഥരെ പഴിചാരുന്നത് തടഞ്ഞു. ഉദ്യോഗ്യസ്ഥർ ആത്മാർഥമായി ശ്രമിച്ചിട്ടുണ്ടെന്നും കണ്ടെത്തിയ തെളിവുകൾ പര്യാപ്തമാണെന്നും പറഞ്ഞ അദ്ദേഹം, തങ്ങൾ ശേഖരിച്ച മൊഴി സാക്ഷികൾ കോടതിയിൽ മാറ്റിപ്പറഞ്ഞതിന് അന്വേഷണ ഉദ്യോഗസ്ഥരെ കുറ്റംപറയാനാകില്ലെന്നും വ്യക്തമാക്കി.
തുടക്കത്തിൽ ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷായും രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കടാരിയയും ഗുജറാത്ത്, ആന്ധ്ര, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നുള്ള െഎ.പി.എസുകാരും ഉൾപ്പെടെ 38 പ്രതികളാണുണ്ടായിരുന്നത്. 2014ന് ശേഷം മൂന്നു വർഷത്തിനിടെ അമിത് ഷാ, കടാരിയ, െഎ.പി.എസ് ഉദ്യേഗസ്ഥർ ഉൾപ്പെടെ 16 പേരെ സി.ബി.െഎ കോടതി കേസിൽനിന്ന് ഒഴിവാക്കി. നിലവിൽ ഇൻസ്പെക്ടർ, എസ്.െഎ, കോൺസ്റ്റബ്ൾ റാങ്കുകളിലുള്ള 21 പൊലീസുകാരും സൊഹ്റാബുദ്ദീെൻറ ഭാര്യ കൗസർബിയെ കൊന്ന് മൃതദേഹം നശിപ്പിച്ചതായി ആരോപിക്കുന്ന ഫാംഹൗസ് ഉടമയുമാണ് പ്രതികൾ.
16 പേരെ കേസിൽനിന്ന് ഒഴിവാക്കിയതിന് എതിരെ അപ്പീൽ നൽകാൻ സി.ബി.െഎ കൂട്ടാക്കിയിരുന്നില്ല. ശേഷിച്ചവരുടെ വിചാരണക്കിടയിലും പ്രോസിക്യൂഷെൻറ ഉത്സാഹക്കുറവ് പ്രകടമായിരുന്നു. 400ലേറെ സാക്ഷികളെ വിസ്തരിക്കാതെയാണ് വാദം പൂർത്തിയാക്കിയതായി കോടതിയെ അറിയിച്ചത്. വിസ്തരിച്ച 210 സാക്ഷികളിൽ 92 പേർ കൂറുമാറുകയും ചെയ്തു. അമിത് ഷാ, കടാരിയ, െഎ.പി.എസുകാർ എന്നിവരെ ഒഴിവാക്കിയെങ്കിലും അവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കേസന്വേഷിച്ച സി.ബി.െഎ ഉദ്യോഗസ്ഥർ കോടതിയിൽ ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.