ആദ്യം അമിത് ഷായെ ഒഴിവാക്കി; ഒടുവിൽ എല്ലാവരെയും
text_fieldsമുംബൈ: ആസൂത്രകരും ഗൂഢാലോചകരുമായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയ രാഷ്ട്രീയ, െഎ.പി. എസ് പ്രമുഖരെ നേരേത്ത ഒഴിവാക്കിയതോടെ ‘തല’ ഇല്ലാതായ കേസായിരുന്നു സൊഹ്റാബുദ്ദ ീൻ, തുൾസി പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കേസ്. വ്യവസായികളെ ഭീഷണിപ്പെടുത്തി പണംതട്ടുന ്ന രാഷ്ട്രീയ, െഎ.പി.എസ്, ക്രിമിനൽ റാക്കറ്റിെൻറ ഭാഗമായിരുന്നു സൊഹ്റാബുദ്ദീൻ. റാ ക്കറ്റിലെ കണ്ണികൾ അമിത് ഷാ, രാജസ്ഥാനിലെ മുൻ മന്ത്രി ഗുലാബ് ചന്ദ് കടാരിയ, അന്നത്ത െ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡിെൻറ തലവൻ ഡി.ജി. വൻസാര, അഭയ് ചുദാസാമ, എസ്.പി രാജ്കുമാർ പാണ്ഡ്യൻ, ഉദയ്പുർ എസ്.പി എം.എൻ. ദിനേഷ് തുടങ്ങിയവരാണെന്നാണ് സി.ബി.െഎ കുറ്റപത്രം.
ഇവരടക്കം 38 പേരെയാണ് അറസ്റ്റ് ചെയ്ത് കുറ്റപത്രം നൽകിയത്. എന്നാൽ, 2014ലെ അധികാരമാറ്റത്തോടെ സി.ബി.െഎ അയഞ്ഞു. സുപ്രീംകോടതി ഉത്തരവുപ്രകാരമാണ് വിചാരണ ഗുജറാത്തിൽനിന്ന് മുംബൈയിലേക്ക് മാറ്റിയത്. കേസിൽ ഒറ്റ ജഡ്ജി ആദ്യവസാനം വാദംകേൾക്കണമെന്ന സുപ്രീംകോടതി നിർദേശവും ലംഘിക്കപ്പെട്ടു.
കർക്കശക്കാരനായ ജഡ്ജി ജെ.ടി. ഉട്പതിനെ ആദ്യം സ്ഥലംമാറ്റി. പിന്നീടു വന്ന ജഡ്ജി ബി.എച്ച്. ലോയ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. എം.ബി. ഗോസാവിയാണ് ഇതിനുശേഷം ജഡ്ജിയായത്. അദ്ദേഹം, കേസ് രാഷ്ട്രീയപ്രേരിതമാണെന്നും തെളിവില്ലെന്നും ചൂണ്ടിക്കാട്ടി അമിത് ഷായെ ഒഴിവാക്കി. പിന്നീടാണ് വിധി പറഞ്ഞ ജഡ്ജി എസ്.ജി. ശർമ വരുന്നത്. 2014നുശേഷം മൂന്നു വർഷത്തിനിടെ െഎ.പി.എസുകാരടക്കം 16 പേരെയാണ് കേസിൽനിന്ന് ഒഴിവാക്കിയത്. സി.ബി.െഎ അപ്പീലിന് പോയില്ല. അതോടെ, ആസൂത്രകർ ഇല്ലാതായ കേസിൽ കാലാൾപ്പട മാത്രമായി പ്രതികൾ.
രാഷ്ട്രീയ, െഎ.പി.എസ്, ക്രിമിനൽ മാഫിയ ബന്ധം
ആവർത്തിച്ച് സി.ബി.െഎ ഉദ്യോഗസ്ഥർ
രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ഇൗ കേസിലെ രാഷ്ട്രീയ, െഎ.പി.എസ്, ക്രിമിനൽ മാഫിയ ബന്ധത്തെക്കുറിച്ച് സി.ബി.െഎ ഉദ്യോഗസ്ഥൻ സന്ദീപ് തംഗഡ്ഗെ സി.ബി.െഎ കോടതിയിൽ ആവർത്തിച്ചിരുന്നു. ടെലിഫോൺ രേഖകൾ, സാക്ഷിമൊഴികൾ തുടങ്ങിയ തെളിവുകളും ശേഖരിച്ചതായി പ്രജാപതി കൊലക്കേസ് അന്വേഷിച്ച സന്ദീപ് കോടതിയിൽ പറഞ്ഞു. അമിത് ഷായും െഎ.പി.എസ് ഉദ്യോഗസ്ഥനും രാഷ്ട്രീയ, സാമ്പത്തിക നേട്ടമുണ്ടാക്കിയതായി സൊഹ്റാബുദ്ദീൻ കേസ് അന്വേഷിച്ച അമിതാഭ് ഠാകുറും കോടതിയിൽ ആവർത്തിച്ചു. നിലവിലെ പ്രതികളായ 21 പൊലീസുകാർ ആജ്ഞ നടപ്പാക്കിയതല്ലാതെ നേട്ടമുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. 700 സാക്ഷികളിൽ 210 പേരെ മാത്രമാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. പ്രജാപതിയുടെ അമ്മ, മാഫിയെക്കതിരെ മൊഴി നൽകിയ വ്യവസായികൾ തുടങ്ങിയവരെ വിസ്തരിച്ചില്ല. സാക്ഷികൾ കടുത്ത സമ്മർദവും പീഡനവും നേരിടുന്നതായി ആരോപണമുയർന്നിരുന്നു.
സൊഹ്റാബുദ്ദീൻ, കൗസർബി, പ്രജാപതി എന്നിവരെ ബസിൽനിന്ന് തട്ടിക്കൊണ്ടുപോകുന്നതിന് സാക്ഷികളായവരടക്കം 92 പേർ കൂറുമാറി. മജിസ്ട്രേറ്റിന് നൽകിയ മൊഴി തെളിവായി ഉൾപ്പെടുത്തിയില്ലെന്ന് സാക്ഷി മഹേന്ദ്രസിങ് ജാലയും വിസ്താരത്തിന് വരുംമുമ്പ് 20 ദിവസം കൊടിയ പീഡനത്തിന് ഇരയായതായി സൊഹ്റാബുദ്ദീെൻറ കൂട്ടാളി അഅ്സം ഖാനും ആരോപിച്ചു. ‘‘അവൻ രക്ഷപ്പെട്ടു. താൻ ഇഞ്ചിഞ്ചായി മരിക്കുകയാണ്. കേസ് എങ്ങനേലും അവസാനിച്ചുകിട്ടണം’’ - ഇതായിരുന്നു പ്രജാപതിയുടെ അമ്മ നർമദ ഒടുവിൽ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.