സമ്മർദം പലവഴി; ജഡ്ജിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് മകൻ
text_fieldsന്യൂഡൽഹി: സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസ് വിചാരണക്കിടയിൽ ജസ്റ്റിസ് ബി.എച്ച്. ലോയ മരിച്ചതിലെ ദുരൂഹത വർധിക്കുന്നതിനിടയിൽ, നിഷേധ പ്രസ്താവനയുമായി മകൻ അനൂജ് രംഗത്ത്.
പിതാവിെൻറ മരണത്തിൽ കുടുംബാംഗങ്ങൾക്ക് സംശയമൊന്നുമില്ലെന്ന് അനൂജ് പറയുന്നു. ഇതാകെട്ട, കുടുംബാംഗങ്ങൾ സമ്മർദങ്ങളിലാണെന്ന സംശയങ്ങൾക്ക് ആക്കം വർധിപ്പിച്ചു. പിതാവിെൻറ മരണത്തെക്കുറിച്ച് പരാതിയോ സംശയമോ തങ്ങൾക്കില്ലെന്ന് ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിനോട് മകൻ പറഞ്ഞതായി ടൈംസ് ഒാഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്.
നീതിപീഠത്തിൽ ഉള്ളവരോട് തങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്ന് കത്തിൽ കാണിക്കുന്നതായാണ് വെളിപ്പെടുത്തൽ. അതേസമയം, പിതാവിെൻറ ദുരൂഹ മരണം അന്വേഷിക്കാൻ പ്രത്യേക കമീഷനെ നിയോഗിക്കണമെന്ന് ഏതാനും മാസങ്ങൾക്കു മുമ്പ് മകൻ അനൂജ് ലോയ ആവശ്യപ്പെട്ടിരുന്നുെവന്നാണ് വിവരം.
ബി.ജെ.പി അധ്യക്ഷൻ അമിത്ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ നിരവധി സംശയങ്ങൾ ബാക്കിനിൽക്കുന്ന കാര്യം കാരവൻ മാസികക്ക് നൽകിയ അഭിമുഖത്തിൽ ജഡ്ജി ലോയയുടെ പിതാവും സഹോദരിയും മരുമകളും വെളിപ്പെടുത്തിയിരുന്നു. ഇവരുടെ മൊഴി അടങ്ങുന്ന വിഡിയോ കാരവൻ മാസിക പുറത്തുവിട്ടപ്പോൾ തന്നെയാണ് മകെൻറ കത്ത്.
അന്വേഷണ കമീഷനെ നിയോഗിക്കണമെന്ന് അന്നത്തെ ബോംബെ ഹൈകോടതി ജഡ്ജി മോഹിത് ഷായോട് ആവശ്യപ്പെട്ടുവെന്ന് മറ്റു കുടുംബാംഗങ്ങൾക്ക് മകൻ അനൂജ് എഴുതിയ കത്തും കാരവൻ പുറത്തുവിട്ടിരുന്നു.
കുടുംബാംഗങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നു കരുതുന്നതായും കത്തിൽ പറഞ്ഞിരുന്നു. ലോയ മരിച്ചതിൽ ദുരൂഹതയൊന്നുമില്ലെന്ന് മരണ ദിവസം ആശുപത്രിയിൽ ഉണ്ടായിരുന്ന ബോംബൈ ൈഹകോടതി ജഡ്ജിമാരായ ഭൂഷണ ഗവായ്, സുനിൽ ഷുക്റെ എന്നിവർ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മകെൻറയും വിശദീകരണം.
അതേസമയം കാരവൻ മാസികയുടെ റിപ്പോർട്ട് വന്ന ശേഷം, ദുരൂഹ മരണത്തെക്കുറിച്ച് വിശദാന്വേഷണം ആവശ്യപ്പെട്ട പ്രമുഖർ നിരവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.