Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിറന്നാൾ ദിനത്തിൽ...

പിറന്നാൾ ദിനത്തിൽ സൈനികന്​ വീരമൃത്യു; മകനെയോർത്ത്​ അഭിമാനിക്കുന്നു​വെന്ന്​ പിതാവ്​

text_fields
bookmark_border
Karanveer Singh
cancel
camera_alt

കൻവീർ സിങ്

ന്യൂഡൽഹി: ജമ്മുകശ്​മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പിറന്നാൾ ദിനത്തിൽ സൈനികന്​ വീരമൃത്യു. മധ്യപ്രദേശിലെ സാത്​ന ഗ്രാമത്തിലെ കൻവീർ സിങ്ങാണ്​ പിറന്നാൾ ദിനത്തിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്​​. മകന്‍റെ 23ാം​ പിറന്നാളിന്​ ആശംസകൾ അറിയിക്കാൻ കുടുംബം തയാറായി നിൽക്കെയാണ്​ കൻവീർ സിങ്ങിന്‍റെ മരണവാർത്തയെത്തിയത്​.

കൻവീറിന്‍റെ വിളിക്കായി കാത്തിരുന്ന കുടുംബത്തെ തേടിയെത്തിയത്​ അദ്ദേഹത്തിന്‍റെ മേധാവിയുടെ സന്ദേശമായിരുന്നു. ഷോപിയാനിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൻവീർ സിങ്​ കൊല്ലപ്പെട്ടുവെന്നായിരുന്നു കുടുംബത്തെ സൈനിക ഉദ്യോഗസ്ഥർ അറിയിച്ചത്​.

'ഒരു മുൻ സൈനികനെന്ന നിലയിൽ അവന്‍റെ മരണത്തോട്​ ധൈര്യപൂർവം പ്രതികരിക്കാൻ എനിക്കായി. പക്ഷേ അവന്‍റെ അമ്മക്ക്​ അത്​ താങ്ങാനായില്ല. 2017ൽ രജ്​പുത്​ റജിമെന്‍റിലാണ്​ കൻവീർ സിങ് ആദ്യമായി ജോലിക്കെത്തിയത്​​. രാജ്യത്തെ സേവിക്കുന്നതിനാണ്​​ അവൻ സൈന്യത്തിൽ ചേർന്നത്​. തീവ്രവാദികളെ തുരത്താനായി മകൻ ജീവത്യാഗം ചെയ്​തതിൽ അഭിമാനമുണ്ടെന്നും' കൻവീർ സിങ്ങിന്‍റെ പിതാവ്​ രവി സിങ്​ പറഞ്ഞു.

ഭോപ്പാലിൽ നിന്നും 400 കിലോ.മീറ്റർ അകലെയാണ്​ കൻവീർ സിങ്ങിന്‍റെ ജന്മദേശം സ്ഥിതി ചെയ്യുന്നത്​. കൻവീർ സിങ്ങിന്‍റെ മൃതദേഹം വെള്ളിയാഴ്ച ജന്മനാട്ടി​െലത്തിക്കും .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#encounter#indian army#Karanveer Singh
News Summary - Soldier from Madhya Pradesh killed in Kashmir on his birthday
Next Story