നിയന്ത്രണരേഖയിൽ സൈനികൻ കൊല്ലപ്പെട്ടു
text_fieldsജമ്മു: വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ഇന്ത്യൻ സൈനിക ൻ കൊല്ലപ്പെട്ടു. ഡെറാഡൂൺ സ്വദേശി ലാൻസ് നായിക് സന്ദീപ് ഥാപ്പ (35) ആണ് മരിച്ചത്. രജൗറി ജില്ലയിലെ നൗഷെറ സെക്ടറിൽ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കും ഗ്രാമങ്ങൾക്കും നേരെ പാകിസ്താൻ മോർട്ടാർ ഷെല്ലും ചെറു ആയുധങ്ങളും ഉപയോഗിച്ച് വെടിവെപ്പ് നടത്തുകയായിരുന്നു.
നിയന്ത്രണരേഖക്ക് സമീപം ഇന്ത്യൻ സേന നടത്തിയ വെടിവെപ്പിൽ തങ്ങളുടെ നാല് സൈനികർ െകാല്ലപ്പെട്ടതായി പാകിസ്താൻ ആരോപിച്ച് രണ്ടു ദിവസത്തിന് ശേഷമാണ് പുതിയ വെടിനിർത്തൽ ലംഘനം. പ്രകോപനമൊന്നുമില്ലാതെയാണ് ശനിയാഴ്ച പാക് സേന വെടിയുതിർത്തത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.