Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുപ്​വാരയിൽ പാക്​ ഷെൽ...

കുപ്​വാരയിൽ പാക്​ ഷെൽ ആക്രമണത്തിൽ സൈനികന്​ വീരമൃത്യു

text_fields
bookmark_border
കുപ്​വാരയിൽ പാക്​ ഷെൽ ആക്രമണത്തിൽ സൈനികന്​ വീരമൃത്യു
cancel
camera_alt

കടപ്പാട്​: എൻ.ഡി.ടി.വി

ശ്രീനഗർ: ജമ്മു കശ്​മീരിലെ കുപ്​വാരയിൽ പാകിസ്​താൻ നടത്തിയ ഷെൽ ആക്രമണത്തിൽ സൈനികന്​ വീരമൃത്യു. രണ്ട​്​ സൈനികർക്ക്​ പരിക്കേറ്റു.

നിയന്ത്രണ രേഖക്ക്​ സമീപം നൗഗാം സെക്​ടറിലെ സൈനിക പോസ്​റ്റിന്​ നേരെ മോർട്ടാർ അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു പാക്​ ആക്രമണം.

ആക്രമണത്തിത്തിനെതിരെ അതിർത്തി രക്ഷാസേന ശക്​തമായി തിരിച്ചടിച്ചതായി പ്രതിരോധ വക്​താവ്​ പറഞ്ഞു. പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നേരത്തെ ശനിയാഴ്​ച രാവിലെ പൂഞ്ചിലും പാകിസ്​താൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.

പൂഞ്ച് ജില്ലയിലെ ഷാഹ്പൂർ, കിർണി, ദേഗ് വാർ എന്നീ സെക്ടറുകളിലാണ് പാക് സേന വെടിവെപ്പ് നടത്തിയത്. ആഗസ്​റ്റ്​ 28ന് പൂഞ്ച് ജില്ലയിലെ ബാലാകോട്ട് സെക്ടറിലെ നിയന്ത്രണരേഖയിൽ പാകിസ്താൻ സേന ഇന്ത്യൻ പ്രദേശത്തേക്ക് വെടിവെപ്പ് നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ceasefire violationKupwarapakistan
Next Story