Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദീപാവലിയില്ലാതെ...

ദീപാവലിയില്ലാതെ കുരുക്ഷേത്ര: മൻദീപി​െൻറ സംസ്​കാരം ഇന്ന്​

text_fields
bookmark_border
ദീപാവലിയില്ലാതെ കുരുക്ഷേത്ര: മൻദീപി​െൻറ സംസ്​കാരം ഇന്ന്​
cancel

ചണ്ഡിഗഡ്​: കുരുക്ഷേത്രയിലെ ആൻതെഹ്​രി ഗ്രാമത്തിൽ ദീപാവലി വിളക്കുകൾ തെളിഞ്ഞില്ല. പടക്കവും പൂത്തിരിയും മധുരവുമില്ലാതെ ജനമനാടിനു വേണ്ടി വീരമൃത്യു വരിച്ച ജവാൻ മൻദീപി​​െൻറ ആത്​മാവിന്​ നിത്യശാന്തിക്കു വേണ്ടി പ്രാർഥനയിലാണ്​ ഗ്രാമം.  ഇന്ത്യൻ അതിർത്തി കാക്കാൻ യുവാക്കളെ അയക്കുന്നത്​ അഭിമാനകരമായി കാണുന്ന ഗ്രാമമാണ്​ ആൻതെഹ്​രി. അതിർത്തിയിൽ വീരമൃത്യു വരിച്ച മൻദീപിനോടുള്ള ബഹുമാനാർഥം​ ആൻതെഹ്​രിയിൽ ദീപാവലി ആഘോഷങ്ങൾ ഉണ്ടായില്ല.

കുപ്​വാരയിലെ മചിൽ സെക്​ടറിൽ വെള്ളിയാഴ്​ച രാത്രിയുണ്ടായ പാക്​ വെടിവെപ്പിൽ കൊല്ലപ്പെട്ട സൈനികൻ മൻദീപ്​ സിങ്ങി​​െൻറ മൃതദേഹം ഞായറാഴ്​ചയാണ്​ കുടുംബാംഗങ്ങൾക്ക്​ കൈമാറിയത്​. 17ാമത്​ സിക്ക്​ റെജിമ​െൻറിലെ ശിപായിയായ മൻദീപ്​ സിങ്ങി​​െൻറ മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ ജന്മനാട്ടിൽ സംസ്​കരിക്കും.

‘മകൻ രാജ്യത്തിനു വേണ്ടി ജീവത്യാഗം ​ചെയ്​തതിൽ അഭിമാനിക്കുന്നുവെന്നും മൃതദേഹത്തോട്​ അനാദരവ്​ കാണിച്ച പാകിസ്​താനെ സൈന്യം പാഠം പഠിപ്പിക്കണമെന്നും മൻദീപി​​െൻറ പിതാവ്​ ഫൂൽ സിങ്​ പറഞ്ഞു. 2014 ലാണ്​ മൻദീപ്​ സിങ്​ വിവാഹിതനായത്​. ഭാര്യ പ്രേരണ ഹരിയാന പൊലീസിൽ ഹെഡ്​കോൺസ്​റ്റബിൾ ആണ്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mandeep singhsepoysikh regimentIndia News
News Summary - Soldier Mandeep Singh to be Cremated, No Diwali in Kurukshetra Village
Next Story